ഡല്‍ഹി കോടതികളില്‍ 417 ഒഴിവുകള്‍; ഫെബ്രുവരി 21 വരെ അപേക്ഷിക്കാം
ഡല്‍ഹി: ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജ് (എച്ച്.ക്യു) ഓഫീസില്‍ വിവിധ തസ്തികകളിലായി 417 ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഒഴിവുകള്‍: പ്യൂണ്‍/ഓര്‍ഡര്‍ലി/ ഡാര്‍ക്ക് പ്യൂണ്‍-280,ചൗക്കദാര്-33,സ്വീപ്പര്‍/ സഫായ് കരംചാരി-23 പ്രൊസസ് സെര്‍വര്‍-81,
യോഗ്യത: മെട്രിക്കുലേഷന്‍ പാസ് അല്ലെങ്കില്‍ തത്തുല്യം.പ്രൊസെസ് സെര്‍വര്‍ തസ്തികയില്‍ മെട്രിക്കുലേഷനൊപ്പം ഹയര്‍സെക്കന്ററിയും എംഎല്‍വി ഡ്രൈവിങ് ലൈസന്‍സും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും വേണം.
തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.പ്രൊസസ് സെര്‍വര്‍ തസ്തികയില്‍ ഡ്രൈവിങ് ടെസ്റ്റുണ്ടാകും. പരീക്ഷയില്‍ ഇംഗ്ലീഷ്, ഹിന്ദി, ജനറല്‍ നോളജ്(കറന്റ് അഫെയേഴ്സ്) അരിത്തമാറ്റിക് എന്നീ വിഷയങ്ങളില്‍ 25 വീതം ചോദ്യങ്ങളുണ്ടാകും. 100 മാര്‍ക്കിനായിരിക്കും പരീക്ഷ. ദില്ലിയില്‍വെച്ചാണ് പരീക്ഷ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21 ആണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി WWW.delhicourts.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 500 രൂപ.ഒബിസി വിഭാഗത്തിന് 250 രൂപ. ഓണ്‍ലൈനായി ഫീസടക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 21