കേരള ഹൈക്കോടതിയിൽ 48 ഒഴിവ്: ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം
കേരള ഹൈക്കോടതിയിൽ ജോലി ഒഴിവ്. റിസർച്ച് അസിസ്റ്റൻ്റ് തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്.ഒരു വർഷത്തേക്കായിരിക്കും നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത, ഒഴിവുകൾ അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ആകെ 48 ഒഴിവുകളാണ് ള്ള്ത്. നിയമ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ നിയമ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 1994 ഡിസംബർ 1 നും 2004 നവംബർ 30 നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും അപേക്ഷിക്കാനാകുക. അപേക്ഷ ഫീസ് 1000 രൂപയാണ്.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും നിശ്ചിത ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്കും അപേക്ഷാ ഫീസിൽ ഇളവ് ലഭിക്കും. സിസ്റ്റം ജനറേറ്റഡ് ഫീസ് പേയ്‌മെന്റ് ചലാൻ മുഖേനയോ, ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴിയോ ആണ് ഫീസ് അടക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും file:///C:/Users/Greynium/Downloads/notification_57.pdf
കെഎസ്സിഎസ്ടിയിൽ ജോലി ഒഴിവ്
കേരള സ്റ്റേറ്റ് കൌണ്‍സിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവിയോണ്‍മെൻ്റിൽ ഒഴിവുകൾ. പ്രൊജക്ട് സയിൻ്റിസ്റ്റ്, പ്രൊജക്ട് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പൊജക്ട് സയൻ്റിസ്റ്റ്
ഒരു ഒഴിവാണ് ഉള്ളത്. സയൻസിൽ പിഎച്ച്ഡി അല്ലെങ്കിൽ എൻജിനീയറിംഗ് / ടെക്നോളജിയിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഇൻ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അഭികാമ്യം. അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 66,080 രൂപയാണ് ശമ്പളമാണ് ലഭിക്കുക.
പ്രൊജക്ട് അസോസിയേറ്റ്
ഒരു ഒഴിവ്. നാച്ചുറൽ സയൻസ് / അഗ്രികൾച്ചറൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം വി എസ് സി അല്ലെങ്കിൽ എൻജിനീയറിംഗ് / ടെക്നോളജി / മെഡിസിൻ എന്നിവയിൽ ബിരുദമാണ് യോഗ്യത. ഇൻ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അഭികാമ്യം. 36 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 36,580 രൂപ ലഭിക്കും.
നവംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് https://kscste.kerala.gov.in/storage/2026/11/KSCSTE_IPRICK_Prjtstaff_Nov26.pdf
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഒഴിവ്
കോഴിക്കോട്, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലാണ് നിയനം. പ്രിൻസിപ്പാൾ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ്/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25 ആണ്.
അപേക്ഷകൾ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അയക്കണം. മേൽവിലാസം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം- 6 9 5 0 3 3


Click it and Unblock the Notifications
