കെക്സോണിൽ 48 ഒഴിവുകൾ; ആർക്കൊക്കെ അപേക്ഷിക്കാം? യോഗ്യത അറിയാം
തൈക്കാട് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് എക്സ്-സർവീസ്മെൻ ഡവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ (കെക്സോൺ) കേന്ദ്ര കാര്യാലയത്തിലേയ്ക്ക് ഇ -ഓഫീസ് അസിസ്ത്റന്റ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്ന് കെക്സോണിൽ രജിസ്റ്റർ ചെയ്ത വിമുക്ത ഭടൻമാർക്കാണ് അപേക്ഷിക്കാനാകുക.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 20 മെയ് 2025 വൈകുന്നേരം 5 മണിവരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742320771 എന്ന cheud eB ബന്ധപ്പെടുക. യോഗ്യത - വിമുക്തഭടൻ ആയിരിക്കണം, കൂടാതെ കൂടാതെ ജില്ലാ സൈനിക ഓഫീസില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും കൈവശം ഉണ്ടായിരിക്കണം

കമ്പ്യൂട്ടർ പ്രോഗ്രാമിങ്, വെബ്സൈറ്റ് പ്രോഗ്രാമിങ്/മാസ്റ്റർ ടെക് ഇൻ നെറ്റ്വർക്കിങ് ഓപ്പറേഷൻസ് എന്നീ മേഖലകളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവര്‍ത്ത് പരിചയം വേണം. മലയാളത്തിലും'ഇംഗ്ലീഷിലും ഡ്രാഫ്ഠറിംഗ് അറിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട മെയിൽ അഡ്രസ്- kexcorkerala2022@qmailcom . നേരിട്ടും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20
സെക്യൂരിറ്റി ഗാർഡ് ആകാം
കെക്സോൺ വഴി സർക്കാർ, പൊതുമേഖല സ്ഥാപനങങളിലേക്ക് വിമുക്തഭടൻമാരെ നിയമിക്കുന്നു. 48 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിലായാണ് ഒഴിവുകൾ. താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിൽ സമ്മതം അറിയിക്കണം. ഫോൺ- 0471-2320771
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത പദ്ധതിയായ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ആന്‍ഡ് കണ്‍സെര്‍വഷന്‍ എജ്യുക്കേഷന്‍ പ്രോഗ്രാമില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള താത്കാകാലിക ഒഴിവിലേക്ക് ജൂണ്‍ രണ്ടിന് രാവിലെ പത്തിന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.
താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ജൂണ്‍ 30 വരെയുള്ള ഗവേഷണ പദ്ധതിയായ 'ഡിസൈന്‍ ആന്‍ഡ് കണ്ടക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിങ് പ്രോഗ്രാംസില്‍ പ്രോജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവ് നികത്തുന്നതിന് ജൂണ്‍ രണ്ടിന് രാവിലെ 10 ന് തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് 'ജീവനി മെന്റല്‍ വെല്‍ബിയിങ്' എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍: 04933202135.
ഡോക്ടർ നിയമനം
പൊന്നാനി ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലെ എൽ.എസ്.ജി.ഡി. മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും (ടി.സി.എം.സി രജിസ്‌ട്രേഷൻ, എം.ബി.ബി.എസ്, ആദാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
കരാർ നിയമനം
എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 23.












Click it and Unblock the Notifications