55,000 രൂപ ശമ്പളം വാങ്ങാം; പരീക്ഷയെഴുതാതെ സർക്കാർ ജോലി, നിരവധി ഒഴിവുകൾ വേറേയും
തിരുവനന്തപുരം തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് (ഇൻസ്ട്രുമെന്റേഷൻ) തസ്തികയിലേക്ക് ഒരു വർഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് സയന്റിസ്റ്റിന് പ്രതിമാസ വേതനം 55,000 രൂപ. അപേക്ഷ https://forms.gle/YgUCv9a1os6JVGvh8 എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. പ്രോജക്ട് അസോസിയേറ്റ് തസ്തികയ്ക്ക് 25,000 രൂപയാണ് പ്രതിമാസ വേതനം. https://forms.gle/5hyr3yGvTamGSnmX8 എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം. 2023 സെപ്റ്റംബർ 29 ലെ വിജ്ഞാപന പ്രകാരം പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: www.iav.kerala.gov.in, 0471-2710050.

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പെർഫ്യൂഷനിസ്റ്റ് നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ 29ന്
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലേക്ക് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ കാർഡിയാക്ക് പെർഫ്യൂഷനിസ്റ്റിനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 29ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- ബി.എസ്.സി കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200310.
മെഡിക്കല്‍ കോളേജില്‍ നിയമനം
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നിലവിലുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രെജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 2 ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണം.
യു പി അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യു പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി - 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം, ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും, ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 - 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 സെപ്റ്റംബർ 3 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മാത്തമാറ്റിക്സ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ചപരിമിതി - 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം, മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 - 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 സെപ്റ്റംബർ 3 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.












Click it and Unblock the Notifications