കരസേനയില്‍ എന്‍സിസിക്കാര്‍ക്ക് അവസരം; 55 ഒഴിവുകള്‍
ന്യൂഡല്‍ഹി; കരസേനയില്‍ എന്‍സിസിക്കാര്‍ക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. എന്‍സിസി സ്പെഷല്‍ എന്‍ട്രി സ്കീം 49ാം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യുദ്ധത്തില്‍ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതര്‍ക്കും അവസരമുണ്ട്.
ഒഴിവുകള്‍: എന്‍സിസി. മെന്‍-50( ജനറല്‍-45, പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍-5) എന്‍സിസി.വിമന്‍-5 ( ജനറല്‍-4, പരിക്കേറ്റ സൈനികരുടെ ആശ്രിതര്‍-1)
50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്‍സിസി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം.
2013 ഫെബ്രുവരി 22 മുതല്‍ മൂന്ന് അക്കാദമിക വര്‍ഷങ്ങളില്‍ എന്‍സിസിയില്‍ സേവനമനുഷ്ടിക്കണം. ഇല്ലെങ്കില്‍ 2008 മെയ് 23 മുതല്‍ 2013 ഫെബ്രുവരി 21 വരെയുള്ള രണ്ട് വര്‍ഷങ്ങളില്‍ എന്‍സിസിയുടെ സീനിയര്‍ ഡിവിഷനിലോ വിങ്ങിലോ സേവനമനുഷ്ടിച്ചവരായിരിക്കണം. അവസാന വര്‍ഷ/ സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.
മറ്റ് യോഗ്യതകളളുള്ളവരും യുദ്ധത്തില്‍ പരിക്കേറ്റ സൈനികരുടെ ആശ്രിതരുമായവര്‍ക്ക് എന്‍സിസി സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം.