കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 588 മാനേജ്‌മെന്റ് ട്രെയിനി, കളമശ്ശേരി ഐടിഐയില്‍ അവസരം: തൊഴില്‍ വാര്‍ത്തകള്‍
കൊച്ചി: കളമശ്ശേരി ഐ ടി ഐ യില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാന്‍ സിവില്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം /ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും /എന്‍ ടി സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു ഒഴിവ്.

അരിത്മെറ്റിക് കം ഡ്രോയിങ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ഒഴിവ്.
എംപ്ലോയബിലിറ്റി / സോഷ്യല്‍ സ്റ്റഡീസ് തസ്തികയിലേക്ക് എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും / സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് വിഷയത്തില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി ഐ ടി ഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2555505
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ അവസരം
കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 588 മാനേജ്‌മെന്റ് ട്രെയിനി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലയിലെ മഹാരത്ന കമ്പനിയാണ് കോള്‍ ഇന്ത്യ ലിമിറ്റഡ്. വിവിധ സംസ്ഥാനങ്ങളിലെ ഖനികളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2021-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഖനികള്‍ സ്ഥിതി ചെയ്യുന്നത്.
അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 9 ആണ്. പ്രായപരിധി 30 വയസാണ്. ആഗസ്റ്റ് 04, 2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്. ഒ ബി സി വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും എസ്‌സി, എസ്ടി വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.coalindia.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ
മൈനിങ്- 253 ഒഴിവുകളാണുള്ളത്.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ മൈനിങ്ങില്‍ ബി.ഇ, ബി.ടെക്, ബിഎസ്സി (എന്‍ജിനീയറിങ്) ആവശ്യമാണ്.
ഇലക്ട്രിക്കല്‍- 117 ഒഴിവുകളാണുള്ളത്
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ബി.ഇ., ബി.ടെക്., ബി.എസ്സി. (എന്‍ജിനീയറിങ്).
മെക്കാനിക്കല്‍- 134 ഒഴിവുകളാണുള്ളത്
യോഗ്യത
60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
സിവില്‍- 57 ഒഴിവുകളാണുള്ളത്
യോഗ്യത
60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്- 15 ഒഴിവുകളാണുള്ളത്
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).
ജിയോളജി- 12 ഒഴിവുകളാണുള്ളത്
യോഗ്യത
60 ശതമാനം മാര്‍ക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഫിസിക്‌സ് എം.എസ്സി./എം.ടെക്.
ഗുരുവായൂര്‍ ദേവസ്വം
Recommended Video
ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്റര്‍) (കാറ്റഗറി നമ്പര്‍-12/2020), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍-40/2020), കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള സിസ്റ്റം മാനേജര്‍ (കാറ്റഗറി നമ്പര്‍-32/2020) എന്നീ തസ്തികകളില്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് (ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തൃശ്ശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍ പരീക്ഷ നടത്തും. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ല്‍ ദേവജാലിക പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം പരീക്ഷ തുടങ്ങുന്നതിന് അര മണിക്കുര്‍ മുമ്പേ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. വൈകിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.












Click it and Unblock the Notifications