60000 രൂപ മാസ ശമ്പളം ലഭിക്കും; ഇതാ അവസരം, സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകളും
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റി (സി.എഫ്.ആര്‍.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളെജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി.എഫ്.ടി.കെ) ഒരു വര്‍ഷത്തെ പ്രിന്‍സിപ്പാള്‍് നിയമനം.പ്രതിമാസ വേതനം 60000 രൂപ.
ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in-ല്‍ ലഭിക്കുമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961144.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് സര്‍ജറി (1 ഒഴിവ്), ജനറല്‍ മെഡിസിന്‍ (3 ഒഴിവ്), യൂറോളജി (2 ഒഴിവ്) വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. പ്രതിമാസ വേതനം 70000 രൂപ. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം റജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി അന്നേദിവസം രാവിലെ 10ന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2200310.
അതിഥി അധ്യാപക നിയമനം
കൂറ്റനാട് മലറോഡിലുളള തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-2025 അധ്യയന വര്‍ഷത്തേക്ക് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും (നെറ്റ്/പി.എച്ച്.ഡി), കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ രണ്ടിന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270353.
ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്
കളമശ്ശരി ഗവ.ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ (ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍) ഇനി പറയുന്ന ട്രേഡില്‍ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 29 ന് രാവിലെ 11 ന് അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐടിഐയില്‍ ഹാജരാകണം. വയര്‍മാന്‍: ഒരു ഒഴിവ് (ഇടിബി): യോഗ്യത:- ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണ്ക്‌സ് അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി. യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇലക്ട്രോ പ്ലേറ്റര്‍: രണ്ട് ഒഴിവ് , (ഇടിബി - ഓപ്പണ്‍) യോഗ്യത:- അംഗീകൃത കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത 3 വര്‍ഷ ഡിപ്‌ളോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍എസി യും, 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.












Click it and Unblock the Notifications