ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 64 ഒഴിവുകൾ; ശമ്പളം 1.2 ലക്ഷം..ഇപ്പോൾ അപേക്ഷിക്കൂ
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വിവിധ വിഭാഗങ്ങളിലായി 64 ജൂനിയർ മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈനിംഗ്, ജിയോളജി, സർവേ, എൻവയോൺമെൻ്റ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, മിനറൽ പ്രോസസിംഗ്, ഫിനാൻസ്, എച്ച്ആർ, അഡ്മിനിസ്ട്രേഷൻ, നിയമം, മെറ്റീരിയൽസ് & കോൺട്രാക്ട്സ് തുടങ്ങിയ സാങ്കേതിക, സപ്പോർട്ട് വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന ദിവസം ഡിസംബർ 17 ആണ്.
മൈനിങ് വിഭാഗത്തിൽ 13 ഒഴിവുകളാണ് ഉള്ളത്. ജിയോളജി, മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷനുകളിൽ എട്ട് ഒഴിവുകൾ വീതമുണ്ട്. സിവിൽ, മിനറൽ പ്രോസസിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിൽ ആറ് ഒഴിവുകൾ വീതവും നിലവിലുണ്ട്.

ഇലക്ട്രിക്കൽ വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണ് ഉള്ളത്. കൂടാതെ, എൻവയോൺമെന്റ്, അഡ്മിൻ, നിയമം എന്നീ ഓരോ ഡിപ്പാർട്ട്മെന്റുകളിലും മൂന്ന് ഒഴിവുകൾ വീതം ലഭ്യമാണ്. സർവേ വിഭാഗത്തിൽ രണ്ട് ഒഴിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെറ്റീരിയൽസ് ആൻഡ് കോൺട്രാക്ട്സ് വിഭാഗത്തിലും രണ്ട് ഒഴിവുകളുണ്ട്. ഹ്യൂമൻ റിസോഴ്‌സസ് (എച്ച്.ആർ) വിഭാഗത്തിൽ ഒരു ഒഴിവാണ് ഉള്ളത്
ഒഴിവുകളുടെ വിഭാഗം തിരിച്ചുള്ള വിവരങ്ങൾ ഇപ്രകാരമാണ്: പട്ടികജാതി (എസ് സി) - 10, പട്ടികവർഗ്ഗം ( എസ് ടി) - 6, മറ്റ് പിന്നോക്ക വിഭാഗം - 16, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇ ഡബ്ല്യു എസ്) - 6, സംവരണമില്ലാത്ത വിഭാഗം (യുആർ) - 26. ബെഞ്ച്മാർക്ക് വൈകല്യമുള്ളവർക്കായി (പി ഡബ്ല്യു ബി ഡി) നാല് തസ്തികകൾ മാറ്റിവെച്ചിട്ടുണ്ട്.
ഇതിൽ കാഴ്ച പരിമിതിയുള്ളവർക്ക് 2 തസ്തികകളും, കേൾവി വൈകല്യമുള്ളവർക്ക് 1 തസ്തികയും, ഒന്നിലധികം വൈകല്യമുള്ളവർക്ക് 1 തസ്തികയും ഉൾപ്പെടുന്നു. ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, മൈനിംഗ് വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡിപ്ലോമയും ഫോർമാൻ സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ള മൈനിംഗ് എഞ്ചിനീയറിംഗ് ബിരുദവും മൈൻസ് മാനേജർ/ഫോർമാൻ സർട്ടിഫിക്കറ്റോ ആവശ്യമാണ്.
ജിയോളജി വിഭാഗത്തിൽ, 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡിപ്ലോമയോ അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ള പി.ജി. ജിയോളജി ബിരുദമോ വേണം. ഫിനാൻസ് വിഭാഗത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഐ സി ഡബ്ല്യു എ/ സി എ ഇൻ്ററോ, അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ള എം ബി എ/പി.ജി. ഡിപ്ലോമ ഇൻ ഫിനാൻസോ യോഗ്യതയായി കണക്കാക്കും.
എച്ച്ആർ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദമോ അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ള എംബിഎ/പി.ജി. അല്ലെങ്കിൽ എച്ച്ആറിൽ ഡിപ്ലോമ ആവശ്യമാണ്. ഏറ്റവും കുറഞ്ഞ യോഗ്യത നേടിയതിന് ശേഷമുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് SC/ST, OBC-NCL, PwBD, വിമുക്തഭടൻമാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT) UR/OBC വിഭാഗക്കാർക്ക് 30% മാർക്കും, SC/ST/PwBD വിഭാഗക്കാർക്ക് 20% മാർക്കും യോഗ്യതാ മാർക്കായി നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ അടിസ്ഥാന ശമ്പളത്തിൽ (പേ സ്കെയിൽ 30,000 - 3% - 1,20,000) നിയമനം ലഭിക്കും.
കുറഞ്ഞത് മൂന്ന് വർഷത്തെ സേവനത്തിനായി 3 ലക്ഷം രൂപയുടെ സർവീസ് ബോണ്ട് ഒപ്പിടേണ്ടതുണ്ട്. അപേക്ഷകർ എച്ച്സിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗത്തിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കണം.












Click it and Unblock the Notifications