കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 66 ഒഴിവുകൾ; യോഗ്യതയും ശമ്പളവും അറിയാം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ മറൈൻ ഡിപ്പാർട്ട്മെന്റിൽ അവസരം. നിലവിൽ 66 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്. മാർച്ച് 11 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുക. തസ്തിക, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ടഗ് ഹാന്റലർ-രണ്ട് ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസ്.ഒന്നാം ക്ലാസ് ഇൻലാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ്, എസ്‌ടിസിഡബ്ല്യു സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ ശമ്പളമായി ലഭിക്കും.

ജിപി ക്രൂ-46 ഒഴിവുകൾ. പത്താം ക്ലാസ് ആണ് യോഗ്യത. നീന്തൽ ടെസ്റ്റ് പാസാകണം. പ്രീ സീ ട്രെയിനിങ് അല്ലെങ്കിൽ ജിപി റേറ്റിങ്. കൂടാതെ ബേസിക് എസ്ടിസിഡബ്വ്യു കോഴ്സും പാസാകണം.ശമ്പളം 23400
ജിപി ക്രൂ എൻജിൻ-5 ഒഴിവ്- പത്താം ക്ലാസ് പാസാകണം. നീന്തൽ ടെസ്റ്റ് വിജയിക്കണം. എൻജിൻ റൂം വാച്ച് കീപ്പിങ് സെർട്ടിഫിക്കറ്റ്. വാലിഡ് ബേസിക് എസ്ടിസിഡബ്ല്യു. ശമ്പളം 23400
ജിപി ക്രൂ ഇലക്ട്രിക്കൽ-2 ഒഴിവ്. 10-ാം ക്ലാസ് പാസ്, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഐഐടി, നീന്തൽ ടെസ്റ്റ്, വാലിഡ് ബേസിക് എസ്ടിസിഡബ്ല്യു.-ശമ്പളം 28200.
ടെക്നിക്കൽ സൂപ്പർവൈസർ -1-ഓട്ടോമൊബൈൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. 3 വർഷത്തെ പ്രവൃത്തിപരിചയം-28,800
മറൈൻ മോട്ടോർ മെക്കാനിക് -4 ഒഴിവുകൾ-എസ് എസ് എൽ സി, നാഷ്ണൽ ട്രേഡ് സർട്ടിഫിക്കറ്റ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 23,400
ഫയർ സൂപ്പർവൈസർ -3 ഒഴിവുകൾ-ഡിഗ്രി, സബ് ഓഫീസർ കോഴ്സ് , നീന്തൽ ടെസ്റ്റ് പാസാകണം. ശമ്പളം-40,000
സീമെൻ ഗ്രേഡ് ടു-1 ഒഴിവ്- പത്താം ക്ലാസ് പാസാകണം. സെരാംഗ് സർട്ടിഫിക്കറ്റ്/മാസ്റ്റേഴ്സ് സെക്കന്റ് ക്ലാസ് ബിരുദം/ ഹാർബർ ക്രാഫ്റ്റ് റൂൾസ് പ്രകാരമുള്ള ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്. എസ്ടിസിഡബ്ല്യു കോഴ്സ്. നാവിഗേഷ്ണൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്. ശമ്പളം 30,000
വിഞ്ച് ഓപ്പറേറ്റർ-1 ഒഴിവ്
പത്താം ക്ലാസ് പാസായിരിക്കണം, ബേസിക് എസ് ടി സി ഡബ്ല്യു കോഴ്സ് . ശമ്പളം 27,500
ജൂനിയർ സൂപ്പർവൈസർ-1 ഒഴിവ്, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 ശമ്പളം.
കൂടുതൽ വിവരങ്ങൾക്ക് - https://www.cochinport.gov.in/sites/default/files/2025-02/Advertisement%20for%2066%20Post%20on%20contract.pdf
സംസ്ഥാന സർക്കാരിന് കീഴിൽ കരാർ നിയമനങ്ങൾ
ഡോക്ടര്‍ നിയമനം
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പി.എസ്.സി നിര്‍ദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് ഏഴിന് ഹാജരാകണം. രാവിലെ 10.30 മണി മുതല്‍ 11 വരെയാണ് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തും. ആശുപത്രിയില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍- : 04902445355












Click it and Unblock the Notifications