കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂബായില്‍ 7 ലക്ഷം തൊഴിലവസരം; പ്രൊഫഷണലുകള്‍ക്ക് മുഖ്യപരിഗണന

  • By News Desk
Google Oneindia Malayalam News

ദുബായ്:ദുബായിയിലെ ഫ്രീസോണൂകളില്‍ ഏഴ് ലക്ഷം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കായിരിക്കും മുഖ്യപരിഗണന. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

എമിറേറ്റ്‌സിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉല്‍പ്പാദനം 13500 കോടി ദിര്‍ഹത്തില്‍ നിന്നും 25000 കോടി ദിര്‍ഹമാക്കുകയാണ് ലക്ഷ്യം.

dubai

ജബല്‍ അലി തുറമുഖത്ത് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വ്യക്തമാക്കിയത്.ഒപ്പം ദുബായ് ഫ്രീസോണ്‍സ് ഡെവലപ്പ്‌മെന്റ് മോഡല്‍ 2030 നും എക്‌സിക്യൂ്ട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

തുറമുഖ വികസനമാണ് നടപ്പാക്കാന്‍ പോകുന്ന പ്രധാനപരിപാടികളിലൊന്ന്. കൊവിഡ് കാലഘട്ടത്തിന് ശേഷമുള്ള വികസന പദ്ധതികളില്‍ തുറമുഖത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

നിര്‍മ്മാണം, വ്യാപാരം, തൊഴില്‍, ഉല്ലാസം, തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള കര്‍മ്മ പരിപാടിയാണിത്.

English summary
7 lakh job openings in Dubai's freezone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X