ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26
ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നോണ്‍ ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 727 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമായിരിക്കും. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ അയയ്‌ക്കേണ്ടത്. ഗ്രൂപ്പ് സി വിഭാഗത്തില്‍ 477 ഒഴിവും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 250 ഒഴിവുമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ വിലരങ്ങള്‍ക്ക് www.becil.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 26 വരെ അപേക്ഷിക്കാം.

ഗ്രൂപ്പ് സി വിഭാഗത്തില്‍ കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് III (നഴ്‌സിങ് ഓര്‍ഡര്‍ലി)- 106
സ്റ്റോര്‍ കീപ്പര്‍ കം ക്ലര്‍ക്ക് - 85
ഓഫീസ് സ്റ്റോര്‍ അറ്റന്‍ഡന്റ്-40
എല്‍.ഡി. ക്ലാര്‍ക്ക്-37
സ്റ്റെനോഗ്രാഫര്‍-34
വയര്‍മാന്‍-20
ഗ്രൂപ്പ് ബി വിഭാഗത്തില്‍ കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍
ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ ടെക്‌നീഷ്യന്‍-85
ടെക്‌നിക്കല്‍ ഓഫീസര്‍ (ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍)-12
സ്റ്റോര്‍ കീപ്പര്‍ 14
പേഴ്‌സണല്‍ അസിസ്റ്റന്റ്-13












Click it and Unblock the Notifications