ഗെയിൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 73 ഒഴിവുകൾ; ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം
ഗെയിൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ ഒഴിവുകൾ. 73 തസ്തികളിലാണ് ഒഴിവുകൾ.യോഗ്യത, അപേക്ഷിക്കാനുള്ള അവസാന തീയതി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
എക്സിക്യൂട്ടീവ് ട്രെയിനി -കെമിക്കൽൽ- 21
ഇൻസ്ട്രുമെന്റേഷൻ-17
ഇലക്ട്രിക്കൽ-1, മെക്കാനിക്കൽ -8
ബിഐഎസ്-13 എന്നിങ്ങനെയാണ് ഒഴിവുകൾ

ഗേറ്റ്-2025 സ്‌കോറുകൾ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 26 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 മുതൽ 1,80,000 വരെ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് - https://gailonline.com/
കേരള സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ
മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേത്രത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരം. വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 28ന് രാവിലെ 10.30 മുതല്‍ മിനി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എല്‍.ജി ഇലക്ട്രോണിക്സ്, ഓഡിറ്റ് ഇന്‍ഫോ പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ സ്ഥാപങ്ങളിലേക്കായി അക്കൗണ്ടന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സ്റ്റുഡന്റ് റിലേഷന്‍ ഓഫിസര്‍, കൗണ്‍സിലര്‍, ഫീല്‍ഡ് സര്‍വീസ് എഞ്ചിനീയആര്‍ടി, ടെക്‌നീഷന്‍ മുതലായ പോസ്റ്റുകളിക്കായി 32 വാക്കന്‍സി കളിലേക്കാണ് ഇന്റര്‍വ്യൂ. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം 10 മുതല്‍ അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207155700.
അസിസ്റ്റന്റ് സർജൻ നിയമനം
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ അംഗീകൃത എംബിബിഎസ് സർട്ടിഫിക്കറ്റ്/ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 04933230156.
ഫാർമസിസ്റ്റ്, പാലിയേറ്റീവ് നഴ്സ് നിയമനം
വണ്ടൂർ സർക്കാർ ഹോമിയോ കാൻസർ സെന്ററിൽ പാലിയേറ്റീവ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് നഴ്സിന് ജി.എൻ.എം, പാലിയേറ്റീവ് ട്രയിനിംഗ് കോഴ്സ് എന്നിവയാണ് യോഗ്യത. ഫാർമസിസ്റ്റിന് എൻ.സി.പി/ സി.സി.പി കൂടാതെ സർക്കാർ ഹോമിയോ ആശുപത്രിയിലെയോ അല്ലെങ്കിൽ എ ക്ലാസ് രജിസ്ട്രേഷനുള്ള ഡോക്ടറുടെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലെയോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫെബ്രുവരി 27ന് രാവിലെ 10.30 ന് വണ്ടൂർ സർക്കാർ ഹോമിയോ കാൻസർ സെന്ററിൽ അഭിമുഖം നടക്കും.
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. ആശുപത്രിയുടെ 10.കി.മീ. ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. ഫോൺ : 0493 1249600.












Click it and Unblock the Notifications