വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ 78 ഒഴിവുകള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ വിവിധ ഗ്രേഡുകളിലായുള്ള സയന്റിസ്റ്റ്/ എന്‍ജിനീയര്‍ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. 78 ഒഴിവുകളാണ് ഉള്ളത്. 2019 ഡിസംബറില്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ്. ഇപ്പോള്‍ അപേക്ഷ തിയതി നീട്ടിയതാണ്. മുന്‍പ് ഈ തസ്‌തികകളിലേക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
സയന്റിസ്റ്റ്/ എന്‍ജിനീയര്‍-എസ്.ഡി.-19
യോഗ്യത: പിഎച്ച്‌ഡി,എംഎസ് സി. അല്ലെങ്കില്‍ എംഇ/എംടെക്., ബിഇ/ ബിടെക്.
വിഷയങ്ങള്‍: ഫിസിക്‌സ്, ആറ്റമോസ്‌ഫറിക്/ സ്‌പേസ് സയന്‍സ്, മെറ്ററോളജി, പ്ലാനറി സയന്‍സ്, എയ്‌റനോട്ടിക്കല്‍, എയ്‌റോസ്‌പേസ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മൈക്രോ ഇലക്ടരോണിക്‌സ്, ഇലക്ട്രിക്‌സ് ആന്‍ഡ് ഇലക്ട്രോണിക്‌സ്. അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്‌ട്രുമെന്റേഷന്‍, ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ഫ്‌ളൈറ്റ് മെക്കാനിക്‌സ്, സിസ്റ്റംസ് ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ സിസ്‌റ്റംസ്, ഗൈഡന്‍സ് ആന്‍ഡ് കണ്‍ട്രോള്‍, കണ്‍ട്രോള്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍സ്‌ട്രുമെന്റേഷന്‍, സിസ്‌റ്റം സയന്‍സ് ആന്‍ഡ് ഓട്ടോമേഷന്‍, മെറ്റലര്‍ജി, മെറ്റീരിയല്‍ സയന്‍സ്. പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, പൊളിമര്‍ ടെക്‌നോളജി, കെമിസ്‌ട്രി, ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്, ഒപ്‌റ്റിക്കല്‍ എന്‍ജിനീയറിങ്, സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ്.

സയന്റിസ്റ്റ്/ എന്‍ജിനീയര്‍-എസ്.സി-59
യോഗ്യത: എംഇ/എംടെക്, ബിഇ/ബിടെക്
വിഷയങ്ങള്‍: ഇന്‍ഡസ്‌ട്രിയല്‍ എന്‍ജിനീയറിങ്, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്‌ട്രുമെന്റേഷന്‍, കണ്‍ട്രോള്‍ ആന്‍ഡ് ഗൈഡന്‍സ്, കണ്‍്‌ട്രോള്‍ ആന്‍ഡ് കംപ്യൂട്ടിങ്. കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍, സിസ്‌റ്റം ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്, മെഷീന്‍ ഡിസൈന്‍, പ്രൊപ്പല്‍ല്‍ഷന്‍,മാനുഫാക്‌ചറിങ് എന്‍ജിനീയറിങ്,മെറ്റലര്‍ജി, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസിങ്, ഇമേജ് പ്രൊസസിങ്, കംപ്യൂട്ടര്‍ സയന്‍സ്, വിഎല്‍എസ്‌ഐ, ആര്‍.ആഫ് എന്‍ജിനീയറിംങ്, മൈക്രോവേവ് എന്‍ജിനീയറിങ്യ റഡാര്‍ എന്‍ജിനീയറിങ്, പോളിമര്‍ ടെക്‌നോളജി മാത്തമറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്.
വിശദവിവരങ്ങള്‍ WWW.vssc.gov.inഎന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അടക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 4












Click it and Unblock the Notifications