മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ 86 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ ഒഴിവുകള്‍. 86 അപ്രന്റിസ് ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. 2018 ഏപ്രില്‍ ഒന്നിനുശേഷം പാസായവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഡിസംബര്‍ 23ന് മുമ്പ് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്കായി www.mazagondock.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

ഗ്രാജ്വേറ്റ് അപ്രന്റിസ്- 79 : കെമിക്കല്‍ - 1, കംപ്യൂട്ടര്‍ - 2, സിവില്‍ - 3, ഇലക്ട്രിക്കല്‍ - 15, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികോം - 5, മെക്കാനിക്കല്‍ - 43, പ്രൊഡക്ഷന്‍ - 5, ഷിപ്പ് ബില്‍ഡിങ് ടെക്‌നോളജി - 5.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് / ടെക്‌നോളജി ബിരുദം.
സ്‌റ്റൈപ്പന്‍ഡ്: 9000 രൂപ.
ഡിപ്ലോമ അപ്രന്റിസ് - 7: ഇലക്ട്രിക്കല്‍ - 2, മെക്കാനിക്കല്‍ - 5.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ.
സ്‌റ്റൈപ്പന്‍ഡ്: 8000 രൂപ.












Click it and Unblock the Notifications