Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷ്ണൽ മിനറൽ ഡവലപ്പ്മെന്റ് കോർപറേഷനിൽ 934 ഒഴിവ്; 1,70,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം

ഡൽഹി: ഛത്തീസ്ഗഡ് നാഷ്ണൽ മിനറൽ ഡവലപ്പ്മെന്റ് കോർപറേഷന് കീഴിലെ വിവിധ വകുപ്പുകളിൽ നിരവധി ഒഴിവുകൾ. 934 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ടെക്നിക്കൽ, മാനേജീരിയൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.ഒബിസി വിഭാഗത്തിലുള്ളവർക്ക് 3 വർഷവും എസ് സി /എസ് ടി വിഭാഗങ്ങളിലുള്ളവർക്ക് 5 വർഷവും ഇളവുണ്ട്.

job-174

ഛത്തീസ്ഗഡ് ദഗ്ലധ്പൂറിലായിരിക്കും നിയമനം ലഭിക്കുക. ഐടിഐ, ഡിപ്ലോമ, ഡിഗ്രീ, ബിഎസ്സി, ബിഇ/ബിടെക്, എംസിഎ, എംബിഎ, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യതകൾ. ഓരോ തസ്തികയ്ക്കും അനുസരിച്ച് യോഗ്യതയിൽ വ്യത്യാസം വരും. യോഗ്യത സംബന്ധിച്ച് വിശദമായി അറിയാൻ വിജ്ഞാപനം നോക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000- 1,70,000 വരെ ശമ്പളമായി ലഭിക്കും.

ജനറൽ/ ഒബിസി/ ഇ ഡബ്ല്യു എസ് വിഭാഗത്തിലുള്ളവർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ് ടി /പി ഡബ്ല്യുഡി/ എക്സ് സർവീസ്മെൻ വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷിക്കേണ്ടത്- nmdcsteel.nmdc.co.in. ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാം. കരാർ തൊഴിലാളികളുടെ റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യാം. അതിനുശേഷം അപേക്ഷ ഫോം പൂരിപ്പിക്കണം. ആവശ്യമായ വിദ്യാഭ്യാസ, പ്രവൃത്തിപരിച രേഖകൾ സമർപ്പിക്കാം. അതിനുശേഷം ഫീസ് അടക്കാം. ഫോം പൂരിപ്പിച്ചതിന് ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കം. കൂടുതൽ വിവരങ്ങൾക്ക്-nmdcsteel.nmdc.co.in.

സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകളും

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിൽ ഒഴിവ്. രണ്ട് ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്.

ഗവ അംഗീകൃത എ എന്‍ എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മെയ് അഞ്ചിന് രാവിലെ 11.3 ന് ഇരിങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ചാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍-04942459309.

ജലനിധി പദ്ധതിയിലേക്ക് ഒഴിവ്

ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ഒഴിവ്. മാനേജര്‍ ടെക്‌നിക്കല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിര്‍വ്വഹണം എന്നീ മേഖലകളില്‍ എട്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്. മെയ് ഒന്‍പതിന് രാവിലെ 10.30ന് മലപ്പുറം കുന്നുമ്മല്‍ യു എം കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മെന്റ്‌റ് യൂണിറ്റില്‍ ആണ് അഭിമുഖം നടക്കുക. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112214.

അപ്രന്റീസ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡ് സയന്റിഫിക്ക് അപ്രന്റീസുമാരെ നിയമിക്കുന്നു. കെമിസ്ട്രി, മൈക്രോബയോളജി, എന്‍വയോണ്‍മെന്റ് സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുള്ള എംഎസ്‌സി ബിരുദകാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 28 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 7 രാവിലെ 10.30 ന് കല്‍പ്പറ്റ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്നമലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക്ക് അപ്രന്റീസായി സേവനമനുഷ്ഠിച്ചുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 04936 203013

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+