നാഷ്ണൽ മിനറൽ ഡെവലെപ്മെന്റ് കോർപറേഷനിൽ 993 ഒഴിവുകൾ; 30,000 ത്തിന് മുകളിൽ സ്റ്റൈപന്റ്
നാഷ്ണൽ മിനറൽ ഡെവലെപ്മെന്റ് കോർപറേഷനിൽ ഒഴിവ്. 995 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെയിന്റനൻസ്, അസിസ്റ്റന്റ്, ബ്ലാസ്റ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ടെക്നീഷ്യൻ, എച്ച്ഇഎം മെക്കാനിക്ക്, എച്ച്ഇഎം ഓപ്പറേറ്റർ, എംസിഒ, ക്യുസിഎ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായിരിക്കും നിയമനം ലഭിക്കുക. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

ഫീൽഡ് അറ്റന്റന്റ്- മിഡിൽ പാസ് അല്ലെങ്കിൽ ഐടിഐ
മെയിന്റനൻസ് അസിസ്റ്റന്റ് -ഇലക്ട്രിക്കലിൽ ഐടിഐ
മെയിന്റനൻസ് അസിസ്റ്റന്റ് -വെൽഡിങ്/ ഫിറ്റർ/ മെക്കാനിസ്റ്റ്/ മോട്ടോർ മെക്കാനിക്ക് /ഡീസൽ മെക്കാനിക്ക്/ ഓട്ടോ ഇലക്ട്രീഷ്യൻ
ബ്ലാസ്റ്റർ ഗ്രേഡ് -II- മെട്രിക്കുലേഷൻ/ ബ്ലാസ്റ്റർ ഐടിഐ/ കൂടാതെ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും എയ്ഡ് സർട്ടിഫിക്കറ്റും ആവശ്യമാണ്. ബ്ലാസ്റ്റിങ് ഓപ്പറേഷനിൽ 3വർഷത്തെ പ്രവൃത്തിപരിചയം.
ഇലക്ട്രീഷ്യൻ ഗ്രേഡ് -III- ഇലക്ട്രിക്കൽ എഞ്ചിനിയറിങിൽ 3 വർഷത്തെ ഡിപ്ലോമ
എച്ച്ഇഎം മെക്കാനിക്ക് ജിആർ-III- മെക്കാനിക്കൽ എഞ്ചിനിയറിങിൽ 3 വർഷത്തെ ഡിപ്ലോമ. ഹെവി ഡ്രൈവിങ് ലൈസൻസ്
എച്്ഇഎം ഓപ്പറേറ്റര-ഗ്രേഡ് -III-മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
എംസിഒ-ഗ്രേഡ് III- മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും
ക്യുസിഎ-ഗ്രേഡ്-III- ബിഎസ്സി (കെമിസ്ട്രി/ ജിയോളജി, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കാനുള്ള പ്രായപരിധി-18 നും 30 നും ഇടയിൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന കാലയളവിൽ 18,000 മുതൽ 19,500 രൂപ വരെ സ്റ്റൈപന്റായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14. കൂടുതൽ വിവരങ്ങൾക്ക് https://www.nmdc.co.in/.
എസ് സി പ്രെമോട്ടര്‍ അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വാഴക്കുളം, കൂവപ്പടി, മുളന്തുരുത്തി ബ്ലോക്കുകളിലെ ചൂര്‍ണിക്കര, ഒക്കല്‍, ആമ്പല്ലൂര്‍ പഞ്ചായത്തുകളിലേക്ക് നിലവിലുളള എസ് സി പ്രെമോട്ടര്‍മാരുടെ ഒഴിവിലേക്ക് ജൂണ്‍ നാലിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഈ പഞ്ചായത്ത് പരിധികളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ ' യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളള പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0484-2422256.
എറണാകുളം നെറ്റ് ഫാക്ടറിയില്‍ ഒഴിവ്
മത്സ്യഫെഡിന്റെ എറണാകുളം നെറ്റ് ഫാക്ടറിയില്‍ അവിദഗ്ദ പുരുഷ തൊഴിലാളികളുടെ നാല് ഒഴിവിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 18 നും 40 നും ഇടയില്‍. മത്സ്യതൊഴിലാളി സഹകരണ സംഘത്തില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 11-ന് ഫാക്ടറി ഓഫീസിലെത്തണം.
ഫോണ്‍ 0484-2394410.
അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിലെ വിവിധ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തും. ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ ലക്ചറര്‍ തസ്തികകളിലേക്കും ലൈബ്രറിയന്‍ ഗ്രേഡ് നാല് തസ്തികയിലേക്കുമാണ് നിയമനം. ലക്ചറര്‍ തസ്തികയിലേക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും, ലൈബ്രറിയന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ ഒന്‍പത് രാവിലെ 10.30 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9447488348, 0476-2623597.


Click it and Unblock the Notifications