2024 ല്‍ മിഡില്‍ ഈസ്റ്റില്‍ ഒരു ജോലി എളുപ്പമാകില്ലേ? സര്‍വേ ഫലം പറയുന്നത് ഇങ്ങനെ
മിഡില്‍ ഈസ്റ്റിലെ തൊഴില്‍ വിപണി ഈ വര്‍ഷം കുറച്ച് കൂടി മത്സരാധിഷ്ഠിതമായി മാറും എന്ന് സര്‍വേ ഫലം. ബേയ്ട് ഡോട്ട് കോം നല്‍കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളില്‍ 73 ശതമാനവും 2024 ല്‍ തൊഴില്‍ വിപണി ഗണ്യമായി കൂടുതല്‍ മത്സരാധിഷ്ഠിതമായി മാറും എന്നാണ് വിശ്വസിക്കുന്നുത്.
മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രതിഭകളുടെ ഒഴുക്ക് വിവിധ റോളുകള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചതായി സര്‍വേ കണ്ടെത്തി. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനം പേരും തങ്ങളുടെ കരിയര്‍ സാധ്യതകള്‍ ത്വരിതപ്പെടുത്തുന്നതിന് എവിടെയും താമസം മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞു. ബേയ്ട് ഡോട്ട് കോം മിഡില്‍ ഈസ്റ്റ് കരിയര്‍ ഇന്‍സൈറ്റ്‌സ് പോള്‍ 2023 പ്രകാരം യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ 15 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2271 ജീവനക്കാരുമായി അഭിമുഖം നടത്തി.

എന്നിരുന്നാലും സര്‍വേയില്‍ പങ്കെടുത്തവരില്‍ 21.5 ശതമാനം പേര്‍ മിഡില്‍ ഈസ്റ്റിനുള്ളില്‍ മാത്രമേ താമസം മാറാന്‍ തയ്യാറാവുകയുള്ളൂവെന്നും 12.2 ശതമാനം പേര്‍ അസാധാരണമായ അവസരങ്ങള്‍ക്കായി മാറുന്നത് പരിഗണിക്കുമെന്നും അഭിപ്രായപ്പെട്ടു. തൊഴില്‍ അന്വേഷിക്കുന്നവര്‍ പ്രസക്തമായ കഴിവുകള്‍ കൊണ്ട് സ്വയം സജ്ജരാകുകയും മത്സരത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുകയും വേണം എന്ന് ബേയ്ട് ഡോട്ട് കോമിലെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ഒല ഹദ്ദാദ് പറഞ്ഞു.
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യുഎഇയിലെ തൊഴില്‍ വിപണി കൊവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറിയിട്ടുണ്ട്. വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും കമ്പനികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തികവും സാമൂഹികവുമായ നടപടികളാണ് ഇതിന് കാരണമായത്.
ആഡംബര ജീവിതശൈലിയും മറ്റ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും കാരണം കൂടുതല്‍ ആളുകള്‍ യുഎഇയിലേക്ക് മാറുന്നുവെന്ന് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി റോബര്‍ട്ട് ഹാഫ് 2024 ലെ സാലറി ഗൈഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രതിഭകളുടെ കുത്തൊഴുക്കും റോളുകള്‍ക്കായുള്ള കൂടുതല്‍ മത്സരവും ഉള്ളതിനാല്‍, മിഡില്‍ ഈസ്റ്റില്‍ കാലുറപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞ പാക്കേജുകള്‍ സ്വീകരിക്കാന്‍ തയ്യാറാണ്.
ഇത് മൊത്തത്തിലുള്ള വിപണി നിരക്ക് കുറയ്ക്കുകയും ശമ്പള വളര്‍ച്ചയെ നിയന്ത്രിക്കുകയും ചെയ്യുന്നു എന്നും റോബര്‍ട്ട് ഹാഫ് പറഞ്ഞു. അതിനിടെ, മിഡില്‍ ഈസ്റ്റിലെ 80 ശതമാനം പ്രൊഫഷണലുകളും തങ്ങളുടെ കരിയറില്‍ ഉന്നതവിദ്യാഭ്യാസത്തിലൂടെയും തുടര്‍വിദ്യാഭ്യാസത്തിലൂടെയും മുന്നേറാന്‍ ഉയര്‍ന്ന താല്‍പ്പര്യം പ്രകടിപ്പിച്ചതായി സര്‍വേ കണ്ടെത്തി.
പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗിന്റെ കാര്യത്തില്‍ 79.5 ശതമാനം പേരും തങ്ങള്‍ തൊഴില്‍ കേന്ദ്രീകൃത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തുടര്‍ന്ന് ഓണ്‍ലൈന്‍ ഗ്രൂപ്പുകളും വ്യവസായ കോണ്‍ഫറന്‍സുകളും ഉപയോഗിക്കുന്നതായി പറഞ്ഞു. മേഖലയിലെ തൊഴിലന്വേഷകരില്‍ ഏകദേശം 40 ശതമാനവും അനുയോജ്യമായ അവസരങ്ങളുടെ അഭാവമാണ് തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്.
ചിലര്‍ വിസ, വര്‍ക്ക് പെര്‍മിറ്റ് പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളായി ഉയര്‍ത്തിക്കാട്ടി. 30 ശതമാനം പ്രൊഫഷണലുകളും തൊഴിലുടമയുടെ വിശ്വസ്തതയെ നയിക്കുന്ന പ്രധാന ഘടകമായി കരിയര്‍ വളര്‍ച്ചാ അവസരങ്ങളും 25 ശതമാനം തൊഴില്‍-ജീവിത ബാലന്‍സും തിരഞ്ഞെടുത്തു. ജീവനക്കാരുടെ വിശ്വസ്തതയെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍ മത്സരാധിഷ്ഠിത ശമ്പളവും പോസിറ്റീവ് കമ്പനി സംസ്‌കാരവുമാണ് എന്നും സര്‍വേ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications