Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു: 350ഓളം ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാനേജർ , ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്-- aai.aero സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. റിക്രൂട്ട്‌മെന്റ് വഴി മൊത്തം 364 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 22-ന് ആരംഭിക്കും. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 21 ആണ്.

മാനേജർ : 02
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ): 356
ജൂനിയർ എക്സിക്യൂട്ടീവ് : 04
സീനിയർ അസിസ്റ്റന്റ് : 02

 വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ


ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു (ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പ്രോജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നതിന് ഡിസംബര്‍ 16 രാവിലെ 11 മുതല്‍ തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജി.എന്‍.എം. കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227326.

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്മെന്റ് (സിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 33. ഫോൺ: 9846033001 https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബർ 31.

താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം

താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലേക്കും മണ്ണാര്‍ക്കാട് നഗരസഭയിലേക്കുമാണ് നിയമനം. ഹയര്‍ സെക്കന്‍ഡറി (തത്തുല്യം) ആണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി സ്മാര്‍ട്ട് ഫോണും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 മുതല്‍ 17 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+