എയർപോർട്ടുകളിലേക്ക് സെക്യുരിറ്റി സ്ക്രീനർമാരേയും അസിസ്റ്റൻ്റുമാരേയും വേണം; 393 ഒഴിവുകള്‍: ഉടന്‍ അപേക്ഷിക്കൂ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കാർഗോ ഡിവിഷനായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) വമ്പന്‍ റിക്രൂട്ട്മെന്റ് നടത്തുന്നു. 393 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) തസ്തികകളിലേക്കും അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളിലേക്കും യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് കമ്പനി ഓൺലൈൻ മുഖേനെ അപേക്ഷകൾ ക്ഷണിച്ചു. അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് ജൂൺ 9 മുതൽ ജൂൺ 30 വൈകിട്ട് 5 മണി വരെ ഔദ്യോഗിക വെബ്സൈറ്റായ aaiclas.aero വഴി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
റിക്രൂട്ട്‌മെന്റ് വഴി 227 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) തസ്തികകളും 166 അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളും നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമൃത്സർ (35), വഡോദര (16), ചെന്നൈ (176) എന്നിവിടങ്ങളിൽ സെക്യൂരിറ്റി സ്ക്രീനർമാർക്കും പാറ്റ്ന (23), വിജയവാഡ (24), വഡോദര (9), പോർട്ട് ബ്ലെയർ (3), ഗോവ (53), ചെന്നൈ (54) എന്നിവിടങ്ങളിലായിട്ടാണ് അസിസ്റ്റന്റ് സെക്യൂരിറ്റി വിഭാഗത്തില്‍ അവസരങ്ങളുള്ളത്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യത താഴെ വിശദമായി നല്‍കുന്നു.

സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ)
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്ന് ബിരുദം, ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് കുറഞ്ഞത് 60% മാർക്കും, എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 55% മാർക്കും ഉണ്ടായിരിക്കണം.
- ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, ഹിന്ദി, അല്ലെങ്കിൽ പ്രാദേശിക ഭാഷ വായിക്കാനും സംസാരിക്കാനും കഴിവുള്ളവർ.
- പ്രായപരിധി: 2025 ജൂൺ 1-ന് 27 വയസ്സിന് മുകളിലാകരുത്.
- ശമ്പളം: ഒന്നാം വർഷം: 30000 രൂപ, രണ്ടാം വർഷം: 32000,
- മൂന്നാം വർഷം: 34000
അസിസ്റ്റന്റ് (സെക്യൂരിറ്റി)
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസ്, ജനറൽ വിഭാഗത്തിന് 60% മാർക്കും, എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 55% മാർക്കും ഉണ്ടായിരിക്കണം.
- ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, ഹിന്ദി, അല്ലെങ്കിൽ പ്രാദേശിക ഭാഷ വായിക്കാനും സംസാരിക്കാനും കഴിവുള്ളവർ.
- പ്രായപരിധി: 2025 ജൂൺ 1-ന് 27 വയസ്സിന് മുകളിലാകരുത്.
- ശമ്പളം: ഒന്നാം വർഷം: 21500 രൂപ, രണ്ടാം വർഷം: 22000,
- മൂന്നാം വർഷം: 22500
ശമ്പളത്തിന് പുറമെ ഔദ്യോഗിക യാത്രകൾക്ക് TA/DA, താമസം, ബോർഡിംഗ് എന്നിവയ്ക്ക് അർഹതയുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
സെക്യൂരിറ്റി സ്ക്രീനർ: ബിരുദ തലത്തിൽ ഉയർന്ന മാർക്ക് ലഭിച്ചവരെ ആദ്യം ഓൺലൈൻ ഇന്ററാക്ഷനായി വിളിക്കും. ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
അസിസ്റ്റന്റ് (സെക്യൂരിറ്റി): 12-ാം ക്ലാസിൽ ഉയർന്ന മാർക്ക് ലഭിച്ചവരെ ഓൺലൈൻ ഇന്റർവ്യൂവിനായി വിളിക്കും. മെറിറ്റ് ലിസ്റ്റ് ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുക.
ഡോക്യുമെന്റ് വെരിഫിക്കേഷൻ: തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ ജോലിയിൽ ചേരുന്നതിന് മുമ്പ് ദേശീയത, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി/വിഭാഗം തുടങ്ങിയവയുടെ യഥാർത്ഥ രേഖകൾ ഹാജരാക്കണം.
പരിശീലനവും സർട്ടിഫിക്കേഷനും: തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ പരിശീലനവും സർട്ടിഫിക്കേഷൻ പരീക്ഷകളും നൽകും. ആദ്യ ശ്രമത്തിൽ AAICLAS ചെലവുകൾ വഹിക്കും, എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ ഉദ്യോഗാർഥി സ്വന്തം ചെലവിൽ പരിശീലനം നേടണം. രണ്ടാം ശ്രമത്തിലും പരാജയപ്പെട്ടാൽ, മൂന്ന് വർഷത്തെ കരാർ അവസാനിപ്പിക്കും.
അപേക്ഷാ ഫീസ്
- ജനറൽ/ഒബിസി വിഭാഗങ്ങൾ: ₹750/-
- എസ്‌സി/എസ്ടി, ഇഡബ്ല്യുഎസ്, വനിതാ ഉദ്യോഗാർഥികൾ: ₹100/-
- ഫീസ് ഓൺലൈൻ മുഖേന അടയ്ക്കണം.
എങ്ങനെ അപേക്ഷിക്കാം
- AAICLAS ഔദ്യോഗിക വെബ്സൈറ്റ് (aaiclas.aero) സന്ദർശിക്കുക.
- "Career" വിഭാഗത്തിലേക്ക് പോകുക.
- സെക്യൂരിറ്റി സ്ക്രീനർ (Advt. No. 01/2025) അല്ലെങ്കിൽ അസിസ്റ്റന്റ് (സെക്യൂരിറ്റി) (Advt. No. 02/2025) എന്നിവയുടെ അറിയിപ്പ് ശ്രദ്ധാപൂർവം വായിക്കുക.
- ഓൺലൈൻ അപേ ക്ഷാ ഫോം ശരിയായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ (പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ - ഓരോന്നിനും പരമാവധി 20KB) അപ്‌ലോഡ് ചെയ്യുക.
- ഫീസ് അടച്ച ശേഷം അപേക്ഷാ ഫോം സമർപ്പിക്കുക.
- സമർപ്പിച്ച ഫോമിന്റെ പ്രിന്റൗട്ട് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.












Click it and Unblock the Notifications