Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയിൽ അധ്യാപകരാകാം; വമ്പൻ അവസരം..യോഗ്യതയും നിയമനവും അറിയാം

വിദേശരാജ്യത്ത് ജോലി തേടുകയാണോ? എങ്കിൽ ഇതാ സുവർണാവസരം ഒരുക്കുകയാണ് അബുദാബി. അധ്യാപക തസ്തികയിലേക്കാണ് ഒഴിവുകൾ. അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്) കീഴിൽ കോൺ മൊല്ലിം (അധ്യാപകനാകം) പദ്ധതിക്ക് കീഴിലാണ് അവസരം. എമിറാത്തികൾക്കും പ്രവാസികൾക്കും ഒരുപോലെ പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാം.

യുഎഇയിൽ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. അധ്യാപക ജോലിയിലേക്ക് കടക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകൽപന. എജുക്കേഷനിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പൂർത്തിയാക്കി പദ്ധതിക്ക് കീഴിൽ ജോലി നേടാം

abhu-1

യോഗ്യത അറിയാ

നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം പ്രായം 25 വയസാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും മേഖലയിൽ ബിരുദം നേടിയവരുമായിരിക്കണം.

തിരഞ്ഞെടുപ്പ് ഇങ്ങനെ

തിരഞ്ഞെടുക്കപ്പെടുന്ന 125 ഉദ്യോഗാർത്ഥികളെ എഡിഇകെ സ്പോൺസർ ചെയ്യും. ഇവർക്ക്
അബുദാബി യൂണിവേഴ്സിറ്റി, അൽ ഐൻ യൂണിവേഴ്സിറ്റി, എമിറേറ്റ്സ് കോളേജ് ഫോർ അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു വർഷത്തെ തീവ്ര പരിശീലന പരിശീലനം നൽകും. വിജയകരമായി പൂർത്തിയാക്കുന്നവരെ അബുദാബിയിലെ ചാർട്ടർ സ്കൂളുകളിൽ നിയമിക്കും.

കൂടുതൽ വിവരങ്ങൾക്ക് apply.adek.ae

നാട്ടിൽ തിരിച്ചെത്തിയ പ്രവാസിയാണോ? ഇതാ ജോലി ഒഴിവുകൾ

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തി ജോലി തിരയുന്ന പ്രവാസിയാണോ? എന്നാൽ നിങ്ങൾക്ക് ഇതാ അവസരം. കേരളത്തിലെ വിവിധ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിങ്ങൾക്ക് ജോലി നേടാം. നോർക്കയുടെ നെയിം പദ്ധതിക്ക് കീഴിലാണ് വൻ അവസരം ഒരുങ്ങിയിരിക്കുന്നത്.

നിലവിൽ തിരുവനന്തപുരം,കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ഓട്ടോമൊബൈല്‍, എം എസ് എം ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നീ മേഖലകളിലായിരിക്കും ജോലി ലഭിക്കുക. വിവിധ തസ്തികളിലേക്കുള്ള യോഗ്യത അടക്കമുള്ള വിശദമായ വിവരങ്ങൾ
നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് ആയ www.norkaroots.org ൽ ലഭ്യമാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

രണ്ട് വര്‍ഷത്തിലധികം വിദേശ രാജ്യത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+