Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയിൽ വമ്പൻ അവസരം, അതും സൗജന്യം; 18 വയസ് പൂർത്തിയായോ? അപേക്ഷകർ ചെയ്യേണ്ടത് ഇത്രമാത്രം

അബുദാബി: പഠനം പൂർത്തിയായാൽ മികച്ച ശമ്പളത്തിലൊരു ജോലി, അത് വിദേശത്താണെങ്കിൽ പിന്നെ പറയുകയേ വേണ്ട. കേരളത്തിലെ യുവാക്കളെ സംബന്ധിച്ച് ആദ്യ ഓപ്ഷൻ എന്നത് ഗൾഫ് നാടുകളാണ്. ഡിഗ്രി കഴിഞ്ഞാൽ മിഡിൽ ഈസ്റ്റിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നവരാണ് ഏറെയും.

അത്തരത്തിൽ ഗൾഫ് നാടാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ മികച്ചൊരു അവസരം ഒരുക്കുകയാണ് അബുദാബി. ഇവിടെ സൗജന്യ പഠനത്തിനാണ് അവസരം, അതും കോഡിങിൽ. കൂടുതൽ അറിയാം

 abudhabi

കോഡിങ് സ്കൂളായ 42 അബുദാബിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായവരെ കണ്ടെത്താൻ പ്രത്യേക ബൂട്ട് ക്യാമ്പും സ്കൂൾ ഒരുക്കുന്നുണ്ട്. മെയ് 1 നാണ് ( പിസൈൻ) ക്യാമ്പ് നടത്തുന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

അപേക്ഷകർക്കായി ആദ്യം ഒരു ഓൺലൈൻ അസസ്മെന്റ് നടത്തും. വുിദ്യാർത്ഥികളുടെ ഓർമ്മശക്തി, ലോജിക്ക്, അഭിരുചി, പ്രതിബദ്ധത, ജിജ്ഞാസ, സർഗാത്മകത, തുടങ്ങി നിരവധി കാര്യങ്ങൾ ഈ ഘട്ടത്തിൽ പരിശോധിക്കും. ഇതിൽ വിജയിക്കുന്നവർക്കായി ഒരു വെർച്വൽ ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവരെയായിരിക്കും പിസൈൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുക.

ഉദ്യോഗാർത്ഥികളുടെ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് കഴിവുകൾ അവരുടെ അർപ്പണ ബോധം തുടങ്ങിയ കഴിവുകളായിരിക്കും ബൂട്ട് ക്യാമ്പിൽ പരിശോധിക്കുക. ഇത് വിജയകരമായ പൂർത്തിയാക്കുന്നവർക്ക് 42 അബുദാബി സ്കൂളിന്റെ സൗജന്യ കോഡിംഗ് പഠനത്തിന് അവസരം ലഭിക്കും.

കാത്തിരിക്കുന്ന അവസരങ്ങൾ

പിസൈൻ വിജയകരമായി പൂർത്തിയാകുന്നവരെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്. കോഴ്സ് പൂർത്തിയാക്കുന്നതോടെ സ്‌കൂളിന്റെ പങ്കാളി ശൃംഖലയിൽ ഉൾപ്പെടുന്ന മുബദല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജി (DoE), ഡിപ്പാർട്ട്‌മെന്റ് ഓഫ് മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെൻശ് സപ്പോർട്ട്, മൈക്രോസോഫ്റ്റ്, ബീക്കൺ റെഡ് തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളിൽ ഇന്റേണൻഷിപ്പിനുള്ള അവസരം അടക്കം ലഭിക്കും. മാത്രമല്ല ഇവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നേടാനും അവസരമൊരുങ്ങും.

അപേക്ഷിക്കേണ്ടത് എങ്ങനെ

മുൻ കോഡിംഗ് പ്രവൃത്തി പരിചയമോ അക്കാദമിക ക്വാളിഫിക്കേഷനോ ആവശ്യമില്ലെന്നതാണ് ഈ സൗജന്യ പഠനത്തിന്റെ ഏറ്റവും വലിയ ആകർഷണം. അപേക്ഷകർ 18 വയസ് പൂർത്തിയായിരിക്കണം.

പിയർ-ടു-പിയർ ലേണിംഗ് ടെക്നിക്കിനെ അടിസ്ഥാനമാക്കിയുള്ള പ്രൊജക്ട് അധിക്ഷ്ഠിത പഠനമാണ് 42 അബുദാബി സ്കൂൾ ഒരുക്കുന്നത്. കോഴ്സ് പുരോഗമിക്കവേ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പോയിന്റുകൾ ലഭിക്കും. മുഴുവൻ സമയവും വിദ്യാർത്ഥികൾക്ക് കഴിവുകൾ പരിപോഷിപ്പിക്കാനുള്ള അവസരങ്ങളും സ്കൂൾ വാഗ്ദാനം ചെയ്യുന്നു.

എമിറേറ്റ്സിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്പോൺസർഷിപ്പ് അവസരങ്ങളും ലഭിക്കും. പ്രത്യേക സ്റ്റൈപന്റോട് കൂടി ഇവർക്ക് പഠനം പൂർത്തിയാക്കാം.കഴിഞ്ഞ വർഷം കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 358 വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും ജോലിക്കും ഉള്ള അവസരം ലഭിച്ചിരുന്നതാണ് സ്കൂൾ വ്യക്തമാക്കുന്നു. ഇതിൽ 109 പേർ എമിറേറ്റിൽ നിന്നുള്ളവരാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+