അബുദാബി, യുകെ ,മലേഷ്യ; ജോലി വേണോ? ഇതാ ഇപ്പോൾ തന്നെ അപേക്ഷിക്കൂ
വിദേശ രാജ്യങ്ങളിൽ സ്വകാര്യ മേഖലകളിൽ നിരവധി ഒഴിവ്. യുഎഇ, യുകെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരക്കുന്നത്. വിശദമായി നോക്കാം
അബുദാബിയിൽ ഒഴിവ്
അബുദാബിയിലെ അൽ വാത്ബയിൽ പ്ലംബിംഗ് ചാർജ്ഹാൻഡ്/സൂപ്പർവൈസർതസ്തികയിൽ ഒഴിവുകൾ. പത്ത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇൻസ്റ്റാളേഷൻ, മെയിന്റനൻസ്, റിപ്പയർ എന്നിവയുൾപ്പെടെയുള്ള പ്ലംബിംഗ് ജോലികൾ സൂപ്പർവൈസ് ചെയ്യണം.

പൂൾ സിസ്റ്റങ്ങൾ നിരീക്ഷിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. സൈറ്റിൽ പ്ലംബർമാർക്ക് ചുമതലകളും മാർഗനിർദേശങ്ങളും നൽകണം.ദൈനംദിന റിപ്പോർട്ടുകളും രേഖകളും കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. നീന്തൽക്കുളം സിസ്റ്റങ്ങളെക്കുറിച്ചുള്ള അറിവ്, സാങ്കേതിക ഡ്രോയിംഗുകൾ വായിക്കാനുള്ള കഴിവ്, മികച്ച ടീം ലീഡർഷിപ്പും ആശയവിനിമയ ശേഷിയും എന്നിവ ആവശ്യമാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന വിലാസത്തിലേക്ക് അപേക്ഷിക്കണം.
ഏജൻൻസി മാനേജ്മെന്റ്
ഏജൻസി റിക്രൂട്ട്മെന്റ് ആന്റ് മാനേജ്മെന്റ് തസ്തികയിൽ ഒഴിവ്. ഉദ്യോഗാർത്ഥികൾക്ക് അറബി നന്നായി സംസാരിക്കാൻ അറിയണം. ഒരു വർഷത്തിൽ കൂടുതൽ വിൽപ്പന രംഗത്ത് പ്രവർത്തിപരിചയം വേണം. പുതിയ ക്ലയൻ്റുകളെയും വിപണികളെയും സ്വതന്ത്രമായി വികസിപ്പിച്ചെടുക്കാൻ കഴിവുള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കണം.
യുകെയിൽ എഞ്ചിനിയർ തസ്തികയിൽ ഒഴിവ്
അഡ്വാൻസ് സീറ്റിങ്ങ് കംപോണന്റ്സ് ആന്റ് സീറ്റിങ് സിസ്റ്റംസ് ജോലിക്കായി എഞ്ചിനിയർമാരെ തേടുന്നു. തേടുന്നു. ഹെഡ്‌റെസ്റ്റുകൾ, സ്ലൈഡ് അഡ്ജസ്റ്ററുകൾ, ബാക്ക്‌റെസ്റ്റുകൾ, ആംറെസ്റ്റുകൾ, റിക്ലൈനറുകൾ, സീറ്റ് ഫ്രെയിമുകൾ എന്നിവയുൾപ്പെടെയുള്ള സീറ്റിങ് സബ്‌സിസ്റ്റങ്ങളുടെ രൂപകൽപ്പന, വികസനം, സംയോജനം എന്നിവയിൽ വൈദഗ്ദ്ധ്യം ഉള്ളവർക്ക് അപേക്ഷിക്കാം.
സീറ്റിങ് മേഖലയിൽ കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കാറ്റിയ V5 / V6 സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിയുടെ വിസ സ്പോൺസർ ചെയ്യുന്നതാണ്. യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലാണ് ജോലിസ്ഥലം.
തുടക്കത്തിൽ 12 മാസത്തേക്കാണ് നിയമനം. ഇത് പിന്നീട് ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്യാൻ സാധിക്കണം. ലിയർ/അഡിയന്റ് കമ്പനികളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.
താൽപര്യമുള്ളവർക്ക് തങ്ങളുടെ സിവി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം.
ഡാറ്റൈ സൈന്റിസ്റ്റ് ഒഴിവ്
മലേഷ്യയിൽ ഡാറ്റാ സയന്റിസ്റ്റ് - ഡിസ്ട്രിബ്യൂഷൻ ലീഡ് അനലിറ്റിക്സ് തസ്തികയിൽ ഒഴിവ്. ഇൻഷുറൻസ് അല്ലെങ്കിൽ സാമ്പത്തിക സേവന വിശകലന മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. വിതരണ മാതൃകകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് (ഉദാ: ടൈഡ് ഏജൻ്റുമാർ, MDRT-കൾ, സാമ്പത്തിക ഉപദേഷ്ടാക്കൾ, സ്വതന്ത്ര ഏജൻ്റുമാർ) അത്യാവശ്യമാണ്. മൾട്ടിചാനൽ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിൽ തെളിയിക്കപ്പെട്ട കഴിവ്, ക്രോസ്-ഫങ്ഷണൽ നേതാക്കളുമായി സഹകരിച്ചുള്ള പ്രവർത്തന പരിചയം എന്നിവയും പ്രധാനമാണ്. താത്പര്യമുള്ളവർക്ക് [email protected] എന്ന മെയിലിൽ അപേക്ഷിക്കാം.
കേരള സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
കിറ്റ്‌സിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്
കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ. (ട്രാവൽ & ടൂറിസം)/എം.ടി.ടി.എം./ എം.ടി.എ./ടൂറിസം & ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം.. UGC-NET, ഒരു വർഷം സർവ്വകലാശാല / കോളേജ് അദ്ധ്യാപക പ്രവൃത്തി പരിചയം. പി.എച്ച്.ഡി കാർക്ക് മുൻഗണന ലഭിക്കും. പ്രായം 2025 ജനുവരി 1ന് 50 വയസ്സ് കഴിയരുത്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ 'ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ആഗസ്റ്റ് 22ന് മുൻപായി ലഭിക്കണം. വിശദവിവരങ്ങൾക്ക് www. kittsedu.org. ഫോൺ: 0471- 2327707/ 2329468.
-
കേന്ദ്ര സർവീസിൽ അവസരങ്ങളുടെ പെരുമഴ; 3,000 ലേറെ ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത മതി -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications