Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമയിൽ വീണ്ടും ഒഴിവ്; ഈ യോഗ്യത ഉണ്ടോ? 81000 രൂപ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ

മിൽമയിൽ സ്റ്റോർസ് /പർച്ചേസ് ഓഫീസർ തസ്തികയിൽ ഒഴിവുകൾ. എസ് സി , ജനറൽ വിഭാഗങ്ങൾക്ക് ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.

പ്രായപരിധി-18 നും 45 നും ഇടയിൽ. ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റിലുമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംബിഎ , പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള സ്റ്റോർസ്/ പർച്ചേസിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 40,840 രൂപ മുതൽ 81,875 രൂപ വരെ ശമ്പളമായി ലഭിക്കും. ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന ദിനം. പിഎസ്സി നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക് -https://keralapsc.gov.in/sites/default/files/2025-06/noti-125-25.pdf

milmal-1

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

വെറ്ററിനറി സര്‍ജന്‍ നിയമനം

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ബിഎംഎസ് ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ 3 വര്‍ഷ ഡിപ്ലോമ/2 വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ബില്‍ഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-36. ജൂലൈ 18ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുകൾ; നിയമനം എംപ്ലോയബിളിറ്റി സെന്റർ വഴി

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജർ-വെയർഹൗസ്, ലോജിസ്റ്റിക്‌സ്, സീനിയർ എക്‌സിക്യൂട്ടീവ്-ഡിജിറ്റൽ മാർക്കറ്റിംഗ്, ടെലി സെയിൽസ്, ഇകൊമേഴ്‌സ്, ബില്ലിംഗ്, സെയിൽസ് പ്രൊമോട്ടേഴ്‌സ്, ഡെലിവറി എക്‌സിക്യൂട്ടീവ്, ഡ്രൈവർ, ബ്രാഞ്ച് മാനേജർ, ഫ്രണ്ട് ലൈൻ മാനേജേർസ്, വെയർഹൗസ് അസിസ്റ്റന്റ്, സൂപ്പർവൈസർ ഷോറൂം സെയിൽസ്, എച്ച് ആർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 18 ന് രാവിലെ പത്ത് മുതൽ ഇന്റർവ്യൂ നടക്കുന്നു. യോഗ്യത; എസ്എസ്എൽസി / പ്ലസ് ടു/ ഡിഗ്രി / ഡിപ്ലോമ-ഡിജിറ്റൽ മാർക്കറ്റിംഗ്. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 300 രൂപയും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+