കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

വനിതാ ശിശു വികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐ.സി. ഡി.എസ്, എസ്. പി.സി ഓഫീസുകളിലെ ന്യൂട്രിഷന്‍ ആന്‍ഡ് പേരന്റിംഗ് ക്ലിനിക്കിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള അവസാന തീയതി ജനുവരി 7 വരെ നീട്ടി. അപേക്ഷാഫോമും മറ്റ് അനുബന്ധ രേഖകളും സഹിതം ജനുവരി ഏഴിന് വൈകുന്നേരം അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം,പിന്‍-691013 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742793069, htttps://bit.ly/nutriklm

പട്ടിക റദ്ദാക്കി

കൊല്ലം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഇലക്ട്രീഷ്യന്‍(കാറ്റഗറി നമ്പര്‍-351/16) തസ്തികയിലെ റാങ്ക് ലിസ്റ്റിന്റെ(ആര്‍/എല്‍ നമ്പര്‍.746/2018/ഡി.ഒ.ക്യു) കാലാവധി പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദാക്കിയതായി പി.എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

JOB

ഡി. എൽ എഡ് . കോഴ്സ് പ്രവേശന ഇന്റർവ്യൂ

2021- 2023 അധ്യയന വർഷത്തെ ഡി. എൽ. എഡ്. കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ജനുവരി 4, 5, 6, 7 തീയതികളിൽ തൃശൂർ സി.എം.എസ്. ഹയർസെക്കന്ററി സ്കൂളിൽ നടത്തും. ഗവൺമെന്റ്/എയ്ഡഡ് മേഖലകളിലുള്ള ടി. ടി. ഐ കളിലെ കൊമേഴ്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ യഥാക്രമം 4, 5, 6 തീയതികളിലും സ്വാശ്രയ ടി.ടി.ഐ.കളിലെ മെറിറ്റ് ക്വാട്ടയിലുള്ള എല്ലാ വിഷയങ്ങൾക്കുമുള്ള ഇന്റർവ്യൂ ജനുവരി 7നും നടക്കുന്നതായിരിക്കുമെന്ന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ അറിയിച്ചു.
രാവിലെ 10 മണിയാണ് റിപ്പോർട്ടിംഗ് സമയം. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിലുള്ള മുഴുവൻ പേരും, മേൽ തീയതികളിൽ യോഗ്യത/ ആനുകൂല്യം തെളിയിക്കുന്ന അസൽ രേഖകളുമായി കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഇന്റർവ്യൂ സെന്ററിലേക്കുള്ള പ്രവേശനം അപേക്ഷകർക്ക് മാത്രമായിരിക്കും.

English summary
Accepting applications for the post of Nutritionist: Know job opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X