കുടുംബശ്രീ ജില്ല മിഷനില്‍ അക്കൗണ്ടന്റ്; യുവജന കമ്മീഷനിലും ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
കുടുംബശ്രീ ജില്ല മിഷന്റെ ഭാഗമായി ഇരിക്കൂര്‍ ബ്ലോക്കില്‍ പുതുതായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
ഇരിക്കൂര്‍ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവർക്കാണ് അപേക്ഷിക്ഷാനാകുക. കുടുംബശ്രീ അംഗങ്ങള്‍ക്കും, കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും മാത്രമാണ് അവസരം.

സപ്റ്റംബർ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സി ഡി എസ് ചെയര്‍പേഴ്‌സന്മാരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാം നില, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ നിയമനം
പത്തനംതിട്ട: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലേക്ക് ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറെ താല്‍കാലികമായി നിയമിക്കുന്നു. ബി.ടെക്-സിവില്‍/സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവര്‍, എല്‍എസ്ജിഡി ഓവര്‍സിയറായി വിരമിച്ചവര്‍ എന്നിവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ജൂനിയര്‍ റെസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ ആറിന് രാവിലെ 10.30ന് നടത്തുന്നു. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ - 0468 2344823, 2344803.
വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെയും കൗൺസിലേഴ്സിനെയും മാർച്ച് 2025 വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരു ഒഴിവും കാസർഗോഡ് ജില്ലയിൽ രണ്ട് ഒഴിവുകളിലുമായി ഏഴ് ജില്ലകളിലായി ആകെ എട്ട് ജില്ലാ കോ- ഓർഡിനേറ്റർമാരെയും രണ്ട് കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്.
ജില്ലാ കോഡിനേറ്റർ യോഗ്യത: പ്ലസ്ടു. കൗൺസിലേഴ്സ് യോഗ്യത: എം.എസ്.സി സൈക്കോളജി/എം.എസ്.ഡബ്ല്യു .പ്രായപരിധി 18 - 40. അപേക്ഷ ഫോം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സർട്ടിഫിക്കറ്റുകളുടെ കോപ്പി ഉൾപ്പെടെ) യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.












Click it and Unblock the Notifications