കുടുംബശ്രീയില്‍ അക്കൗണ്ടന്റ്; മാഹാരാജാസ് കോളേജിലും ഒഴിവുകൾ..ഇപ്പോൾ അപേക്ഷിക്കാം
ഇടുക്കിയിൽ കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസ് റിസോഴ്സ് സെന്ററിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവുകൾ. തൊടുപുഴ ബ്ലോക്കിലെ പുതിയ സെന്ററിലാണ് അവസരം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ഫെബ്രുവരി 10 ആണ് അപേക്ഷിക്കാനുളള അവസാന തീയതി.
എംകോ യോഗ്യത, കമ്പ്യൂട്ടർ ആപ്പിക്കേഷനിൽ ഡിപ്ലോമ, അക്കൗണ്ടിങിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ മാസശമ്പളമായി ലഭിക്കും.

അപേക്ഷകൾ സമർപ്പിക്കാനുള്ള വിലാസം- ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പിഒ കുയിലിമല, ഇടുക്കി ജില്ല ,പിന്‍കോഡ്: 685603. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04862 232223
മഹാരാജാസ് കോളേജിൽ ഒഴിവുകൾ
എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളർ ഓഫിസിൽ ആണ് ഒഴിവുകൾ. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 . കൂടുതൽ വിവരങ്ങൾക്ക് [email protected]. www.maharajas.ac.in
വുമൺ ഫെസിലിറ്റേറ്റര്‍ നിയമനം
കോഴിക്കോട് കോര്‍പ്പറേഷന്റെ 2024-25 വര്‍ഷത്തെ പദ്ധതി നം: 327 ന് കീഴില്‍ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്‌ള്യു, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തി പരിചയം അഭികാമ്യം. കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് മൂന്‍ഗണന. മറ്റു പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 18 ന് ഐ സി ഡി എസ് അര്‍ബന്‍ 1 ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0495-2702523, 8281999306.
നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാനസര്‍ക്കാര്‍ സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളഡ്ജ് ഡെവലപ്‌മെന്റ് സെന്റര്‍ (എസ്‌കെഡിസി) കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496244701.
റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിൽ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയേഷൻ ഫിസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 14 രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും, റേഡിയോളജി അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിൽ ഉള്ള പോസ്റ്റ് എം.എസ്‌സി ഡിപ്ലോമയും റേഡിയേഷൻ തെറാപ്പി യൂണിറ്റിലെ 12 മാസ ഇന്റേൺഷിപ്പുമാണ് യോഗ്യത. ഫിസിക്സ് മുഖ്യ വിഷയമായ ബിരുദവും റേഡിയോളജി അല്ലെങ്കിൽ മെഡിക്കൽ ഫിസിക്സിലെ പി.ജി.യും റേഡിയേഷൻ തെറാപ്പി യൂണിറ്റിലെ 12 മാസ ഇന്റേൺഷിപ്പും യോഗ്യതയായി പരിഗണിക്കും. ഇവർക്ക് റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറായി പ്രവർത്തിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ഉണ്ടായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.












Click it and Unblock the Notifications