Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ വഴി ആഫ്രിക്കയില്‍ ജോലി അവസരം: മാസ ശമ്പളം 6 ലക്ഷം വരെ, വിസയും താമസവും ഫ്രീ

കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി ആഫ്രിക്കയില്‍ നിരവധി അവസരങ്ങള്‍. ആഫ്രിയക്കിയിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ റീട്ടെയില്‍ സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിലേക്കാണ് നിയമനം. നാലപ്പതോളം ഒഴിവുകളാണുള്ളത്.

ബോട്സ്വാന, സിംബാവെ, ഗാബോറോൺ, സാംബിയ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയമനം. റീട്ടെയില്‍ സൂപ്പർമാർക്കറ്റ് വിഭാഗത്തില്‍ കണ്‍ട്രി ഹെഡ്, ഡെപ്യൂട്ടി കണ്‍ട്രി ഹെഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഹെഡ് ഓഫ് ബൈയിങ്, ചാർട്ടേഡ് അക്കൌണ്ടന്റ് തുടങ്ങിയ ഒഴിവുകളാണുള്ളത്.

job-news-1

ബില്‍ഡിങ് ഹാർഡ്വെയർ ബിസിനസ് വിഭാഗത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഓപ്പറേഷന്‍ ഹെഡ്, ഹൈഡ് ഓഫ് ബൈയിങ് എന്നീ ഒഴിവുകളുണ്ട്. ഉത്പാദന മേഖലയില്‍ ഹെഡ് ഓഫ് ഓപ്പറേഷന്‍ കോർഡിയല്‍/ഡിറ്റർജന്റ്/ ആനിഫല്‍ ഫീഡ്, വിതരണ മേഖലയില്‍ ഹെഡ് ഓഫ് ഓപ്പറേഷന്‍, ഹാർഡ് വെയർ ബിസിനസ്‍ മേഖലയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഓപ്പറേഷന്‍ ഹെഡ്, ഹെഡ് ഓഫ് ബൈയിങ്, മില്ലിങ് ക്ലസ്റ്റർ വിഭാഗത്തില്‍ ഓപ്പറേഷന്‍ ഹെഡ് തുടങ്ങിയ വിഭാഗങ്ങളിലും നിയമനം നടക്കുന്നു.

എഞ്ചിനീയറിങ് ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. അഞ്ചുമുതല്‍ പത്ത് വർഷം വരെ തൊഴില്‍ പരിചയം അഭികാമ്യം. അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം / എം ബി എ (റീട്ടെയില്‍ , മാർക്കറ്റിങ്) / സ്ട്രാറ്റജി / എംകോം / ഫിനാന്‍സ്.

30 മുതല്‍ 80 ലക്ഷം വരെയാണ് ശമ്പളം. അതായത് 2.5 ലക്ഷം മുതല്‍ 6.6 ലക്ഷം വരെ ശമ്പളമായി ലഭിക്കും. ഈന്‍ഷൂറന്‍സ്, ടിക്കറ്റ്, താമസം എന്നിവ സൌജന്യമായിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പ്, യോഗ്യത, അനുഭവ സാക്ഷ്യപത്രങ്ങൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 20-നോ അതിന് മുമ്പോ അയയ്‌ക്കാവുന്നതാണ്.

വാക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍, ലാബ് ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നിഷ്യന്‍, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നവംബര്‍ 1 രാവിലെ 10.30 ന് താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. രാത്രി ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരായിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഉദ്യോഗാര്‍ഥികള്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232650.

സയന്റിസ്റ്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷൻ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+