
അഗ്നിപഥ് പദ്ധതി: ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇന്ത്യന്‍ എയര്‍ഫോഴ്സ് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്നിവീരായ് തസ്തികകളിലേക്ക് അപേക്ഷിക്കാം agnipathvayu.cdac.in വഴി അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 5, 2022 ആണ്. അഗ്നിപഥ് സ്കീമിന് കീഴിലുള്ള അഗ്നിവീര്‍വായു ഇന്‍ടേക്ക് 01/2022നുള്ള സെലക്ഷന് ടെസ്റ്റിനായി അവിവാഹിതരായ പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിക്കുന്നത്.
ദേശീയ ആരോഗ്യ ദൗത്യത്തിൽ അവസരം: പീഡിയാട്രിഷൻ ഒഴിവുകൾ
അപേക്ഷകര്‍ സി ഒബി എസ് ഇ അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എന്‍ജിനീയറിങ് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) ത്രിവത്സര ഡിപ്ലോമ കോഴ്സ് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ ഡിപ്ലോമയില്‍ 50% മാര്‍ക്കോടെ പാസായിരിക്കണം.
അല്ലെങ്കില്‍ നോണ്‍-വൊക്കേഷണല്‍ വിഷയത്തില്‍ രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്സ് പാസായിരിക്കണം. സി ഒ ബി എസ് ഇ ലിസ്റ്റ് ചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍/കൗണ്‍സിലുകളില്‍ നിന്നുള്ള ഫിസിക്സും ഗണിതവും 50% മാര്‍ക്കോടെ വൊക്കേഷണല്‍ കോഴ്സില്‍ ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെ പാസായലരും ആയിരിക്കണം. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പരീക്ഷാഫീസ് 250 രൂപ വിദ്യാര്‍ത്ഥി അടയ്ക്കേണ്ടതാണ്.

വെറ്ററിനറി സർജൻ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (പത്തോളജി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 39500 രൂപയാണ് ശമ്പളം. വെറ്ററിനറി സയൻസ് (പത്തോളജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 1ന് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഹോം മാനേജർ, സൈക്കോളജിസ്റ്റ് നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹൊം മാനേജർ എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30ന് രാവിലെ 10ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്
കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂലൈ 12നകം ലഭിക്കണം.

വാക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സായ ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ. കോഴ്സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ 1 വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9447301306.