എഞ്ചിനീയറിംഗ് ബിരുദമുണ്ടോ? എഐഇഎസ്എല്ലില്‍ അവസരം, അപേക്ഷിച്ച് നോക്കൂ
എഐ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ് (എഐഇഎസ്എല്‍), ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ (ട്രെയിനി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികള്‍ പുരോഗമിക്കുന്നു. അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 15 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aiesl.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ (ട്രെയിനി) തസ്തികകളുടെ 74 ഒഴിവുകള്‍ നികത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. ജനറല്‍ / ഇ ഡബ്ല്യു എസ് വിഭാഗത്തിന് ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 28 വയസായിരിക്കണം. ഒ ബി സി വിഭാഗത്തിന്, ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 31 വയസും എസ് സി / എസ് ടി ഉദ്യോഗാര്‍ത്ഥികളുടെ പരമാവധി പ്രായം 33 വയസും ആണ്.

അപേക്ഷകര്‍ 1500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കണം. പട്ടികജാതി / പട്ടികവര്‍ഗ / എക്‌സ് സര്‍വീസ്‌മെന്‍ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.aiesl.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം പോസ്റ്റ്/സ്പീഡ് പോസ്റ്റ്/കൊറിയര്‍ വഴി താഴെ പറയുന്ന വിലാസത്തില്‍ ഒരു കവറില്‍ സമര്‍പ്പിക്കണം. അതില്‍ 'ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനി-സപ്പോര്‍ട്ട് സര്‍വീസസ് തസ്തികയിലേക്കുള്ള അപേക്ഷ' എന്നെഴുതിയിരിക്കണം.
ടു,
ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍
എഐ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്
പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ്,
രണ്ടാം നില, സിആര്‍എ ബില്‍ഡിംഗ്,
സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ട് കോംപ്ലക്‌സ്,
അരബിന്ദോ മാര്‍ഗ്, ന്യൂദല്‍ഹി - 110003












Click it and Unblock the Notifications