Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സർക്കാർ ജോലി വേണോ? നഴ്സിങ്, ക്ലറിക്കൽ തസ്തികകളിൽ എയിംസിൽ വൻ അവസരം; ഉടൻ അപേക്ഷിക്കൂ

കേന്ദ്ര സർക്കാരിന് കീഴിലുള്ള എയിംസ് ആശുപത്രികളിലേക്ക് ജോലി നേടാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അഞ്ചാമത് കോമൺ റിക്രൂട്ട്‌മെന്റ് എക്സാമിനേഷൻ (CRE-5) 2026 വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലായി ആകെ 1484 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ വിളിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ 20 എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഐസിഎംആർ, ആർഎംഎൽ ഹോസ്പിറ്റൽ തുടങ്ങി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 28 പ്രമുഖ സ്ഥാപനങ്ങളിലുമായി 57 തസ്തികകളിലാണ് ഈ നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് www.aiimsexams.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 13 മുതൽ അപേക്ഷാ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 3 ആണ്. ഇതിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ജൂലൈ 25 മുതൽ ജൂലൈ 27 വരെ നടക്കും.

ഒഴിവുകളുള്ള പ്രധാന തസ്തികകൾ

മെഡിക്കൽ, പാരാമെഡിക്കൽ മേഖലയിലുള്ളവർക്ക് മാത്രമല്ല, അഡ്മിനിസ്ട്രേഷൻ, എൻജിനീയറിങ് വിഭാഗങ്ങളിലും നിരവധി ഒഴിവുകളുണ്ട്. പ്രധാന തസ്തികകൾ താഴെ പറയുന്നവയാണ്.

നഴ്സിങ് വിഭാഗം: സീനിയർ നഴ്സിങ് ഓഫീസർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അറ്റൻഡന്റ്, പബ്ലിക് ഹെൽത്ത് നഴ്സ്, എഎൻഎം.

ടെക്നിക്കൽ & ലാബ് വിഭാഗം: ലാബ് ടെക്നീഷ്യൻ, ഒടി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഇസിജി/ഇഇജി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്.

അഡ്മിനിസ്ട്രേഷൻ & ക്ലറിക്കൽ: എൽഡിസി, യുഡിസി, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ.

cre-5-recruitment-1781772088 jpg

എൻജിനീയറിങ് വിഭാഗം: ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ, എസി & ആർ), ബയോമെഡിക്കൽ എൻജിനീയർ.

ബിരുദ, ബിരുദാനന്തര ബിരുദ തസ്തികകൾ: അസിസ്റ്റന്റ്, കാഷ്യർ, സ്റ്റോർ കീപ്പർ, പേഴ്സണൽ അസിസ്റ്റന്റ്, പ്രോഗ്രാമർ, ഡയറ്റീഷ്യൻ, മെഡിക്കൽ സോഷ്യൽ വർക്കർ, കൗൺസിലർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്.

സപ്പോർട്ട് സർവീസസ്: മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS), മെഡിക്കൽ റെക്കോർഡ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്.

അപേക്ഷാ ഫീസ് വിവരങ്ങൾ

ഓൺ‌ലൈനായി അപേക്ഷിക്കുന്ന സമയത്ത് തന്നെയാണ് ഫീസ് അടയ്‌ക്കേണ്ടത്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഓരോ കാറ്റഗറിക്കും പ്രത്യേകം ഫീസ് അടയ്ക്കണം. ജനറൽ/ ഒബിസി വിഭാഗങ്ങൾക്ക് 3,000 രൂപ. എസ്‌സി/എസ്‌ടി/ ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 2,400 രൂപ.

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കാൻ താല്പര്യമുള്ളവർ എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മാത്രമേ അപേക്ഷ നൽകാവൂ. അപേക്ഷിക്കുന്നതിന് മുൻപായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ കൈവശം കരുതുക. എയിംസിന്റെ ഔദ്യോഗിക പരീക്ഷാ പോർട്ടലായ aiimsexams.ac.in സന്ദർശിക്കുക. ഹോംപേജിൽ കാണുന്ന "New Registration" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിൽ കയറിയ ശേഷം അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കുക. നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാനർ വഴി കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ കാറ്റഗറിക്ക് അനുസരിച്ചുള്ള അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. അപേക്ഷ ഫോം ഒരിക്കൽ കൂടി പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് ചെയ്ത് പ്രിന്റൗട്ട് സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+