• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭോപ്പാലിലെ എയിംസില്‍ ഫാക്കല്‍റ്റി ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) വിവിധ ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എയിംസ് ഭോപ്പാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - aiimsbhopal.edu.in വഴി അപേക്ഷിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 12 ആണ്. റിക്രൂട്ട്മെന്റ് വിജ്ഞാപനം ആദ്യം പുറപ്പെടുവിച്ചത് 2022 മെയ് 14 നാണ്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

പ്രൊഫസര്‍: 29
അഡീഷണല്‍ പ്രൊഫസര്‍: 14
അസോസിയേറ്റ് പ്രൊഫസര്‍: 28
അസിസ്റ്റന്റ് പ്രൊഫസര്‍: 29

ഉദ്യോഗാര്‍ത്ഥി എം ഡി / എം എസ് ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം അല്ലെങ്കില്‍ അതത് വിഷയത്തില്‍/വിഷയത്തില്‍ അതിന് തത്തുല്യമായ അംഗീകൃത യോഗ്യതയായിരിക്കണം.

റേഡിയോഗ്രാഫർ നിയമനം; അഭിമുഖം 20ന്

റേഡിയോഗ്രാഫർ നിയമനം; അഭിമുഖം 20ന്

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തില്‍ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള അഭിമുഖം മെയ് 20ന് രാവിലെ 11ന് നടക്കും. ബി.എസ്.സി. സി.എം.ആര്‍.ടി. അല്ലെങ്കില്‍ പ്ലസ് ടൂവും റേഡിയോളജി ടെക്നോളജി ഡിപ്ലോമയുമാണ് യോഗ്യത. സര്‍ക്കാര്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. യോഗ്യരായവര്‍ രാവിലെ 10ന് മുന്‍പ് രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. ഫോണ്‍-0477 2253324

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ അഭിമുഖം 23 ന്

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ അഭിമുഖം 23 ന്

ഐ.എച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനിയില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ അഭിമുഖം മെയ് 23ന് രാവിലെ 10ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അതാത് വിഷയങ്ങളില്‍ പി.ജി, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0467 2257541.

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്

കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022 - 23 അധ്യയനവർഷം അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്ട്രേഷൻ നമ്പറും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഇക്കണോമിക്സ്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് മെയ് 18 ന് രാവിലെ 10നും, മലയാളത്തിന് അന്ന് ഉച്ചയ്ക്ക് 2നും, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് മെയ് 19ന് രാവിലെ 11നും, കൊമേഴ്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് മെയ് 23ന് രാവിലെ 10നും, ഇംഗ്ലിഷ്, ഹിസ്റ്ററി എന്നീ വിഷയങ്ങൾക്ക് മെയ് 24ന് രാവിലെ 10നും ജേർണലിസത്തിന് അന്ന് ഉച്ചയ്ക്ക് 12നും അഭിമുഖം നടക്കും. യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ 04672235955, 8281336261.

അദ്ധ്യാപകരുടെ ഒഴിവ്

അദ്ധ്യാപകരുടെ ഒഴിവ്

എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ നടപ്പ് അദ്ധ്യയന വർഷത്തേക്ക് ഹിന്ദി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അപേക്ഷ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പാനലിലെ രജിസ്ട്രഷൻ നമ്പരും സഹിതം മെയ് 24 ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ 0467 2241345, 9847434858.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

   ഗുജറാത്തിൽ ബിജെപിയുടെ 'മിഷൻ 150 പ്ലസ്';ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതി ഗുജറാത്തിൽ ബിജെപിയുടെ 'മിഷൻ 150 പ്ലസ്';ആം ആദ്മിയേയും കോൺഗ്രസിനേയും നേരിടാൻ പ്രത്യേക പദ്ധതി

  English summary
  AIIMS Recruitment 2022: Faculty vacancies in AIIMS, Bhopal, How to apply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X