21 വയസ് കഴിഞ്ഞോ? എങ്കില്‍ വ്യോമസേനയില്‍ ജോലി നേടാം: വേറയുമുണ്ട് അവസരങ്ങള്‍
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അവസരം. അഗ്നിവീർവായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ https://agnipathvayu.cdac.in ൽ ഓൺലൈനായി അപേക്ഷിക്കാം. 03 ജൂലൈ 2004നും 03 ജനുവരി 2008നും (രണ്ട് തിയതിയും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം.
എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി. അഗ്നിവീർ വായു റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം https://agnipathvayu.cdac.in, https://careerindianairforce.cdac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093. ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ.

സ്റ്റുഡന്റ് കൗൺസിലർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്ന് റസിഡൻഷ്യൽ സ്‌കൂളുകളിലും നാല് ഹോസ്റ്റലുകളിലുമുള്ള വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി സ്റ്റുഡൻന്റ് കൗൺസിലറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
മൂന്ന് ഒഴിവുകളാണുള്ളത് (പുരുഷൻ-1, സ്ത്രീ-2). എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരായിരിക്കണം). എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.
പ്രായപരിധി 01.01.2024ന് 25 വയസിനും 45 വയസിനും ഇടയിൽ. പ്രതിമാസം 18,000 രൂപ ഓണറേറിയവും യാത്രാപ്പടി പരമാവധി 2000 രൂപയും ലഭിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിയ യോഗ്യതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 19 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
വാക്ക് ഇൻ ഇന്റർവ്യൂ 19ന്
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 19ന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇമെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org .
സ്വീപ്പർ കം സാനിട്ടറി വർക്കർ
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളേജിലെ പി.ടി.എ ഓഫീസിനു കീഴിലുള്ള സ്വീപ്പർ കം സാനിട്ടറി വർക്കറുടെ ഒഴിവകളിലേക്കുള്ള താൽകാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 19നു രാവിലെ 10ന് ഹാജരാകണം. മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവും ഇതേ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300484.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications