വിമാനത്താവളത്തില്‍ ജോലി വേണോ? അതും മികച്ച അവസരത്തില്‍, ഇതാ എയർ ഇന്ത്യ വിളിക്കുന്നു
ഡല്‍ഹി: വിമാനത്താവളങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സുവർണ്ണാവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ്. വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് കമ്പനി പുറപ്പെടുവിച്ചിരിക്കുന്നത്. 59 ഒഴിവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ഇന്‍ഡോർ, ഭോപാൽ വിമാനത്താവളങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. കരാർ നിയമനമാണ്. പ്രവർത്തന മികവിന് അനുസരിച്ച് കരാർ പുതുക്കി നല്‍കും.
വാക്-ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. മികച്ച ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുവെന്നതാണ് എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡിന്റെ പ്രത്യേകത. ഹാൻഡിമാൻ-26, ഡ്യൂട്ടി മാനേജർ-2 ഡ്യൂട്ടി ഓഫീസർ -1, കസ്റ്റമർ സർവീസസ് എക്സിക്യുട്ടീവ്-12, ജൂനിയർ ഓഫിസർ (കസ്റ്റമർ സർവീസ്)-1 ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടിവ് -5, റാപ് സർവീസ് എക്സിക്യുട്ടീവ്-6 യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവർ-3, ഹാൽഡിയൻ-3 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ മൂന്നുമുതൽ ഏഴുവരെയാണ് നടക്കുന്നത്. വിശദ വിവരങ്ങൾക്ക് ഔദ്യോഗക വെബ്സൈറ്റായ www.alasi.in സന്ദർശിക്കുക.
കേരള സർക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലും താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഒഴിവുകള്‍, യോഗ്യതകള്‍, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി താഴെ നല്‍കുന്നു.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ആകാം
ആലപ്പുഴ: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍, തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. 6 മാസത്തെ കോഴ്സ് ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688/7736925907 എന്ന നമ്പറിലോ അല്ലെങ്കില്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
അസിസ്റ്റൻറ് പ്രൊഫസർ താൽക്കാലിക ഒഴിവ്
ആലപ്പുഴ: ഗവ: റ്റി. ഡി. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒെരാഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ പത്തിന് രാവിലെ പതിനൊന്ന് മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം ഓഫീസില്‍ ഹാജരാകുക. യോഗ്യതകള്‍: ന്യൂറോളജി എം ഡി അല്ലെങ്കില്‍ ഡി എന്‍ ബി, മൂന്നുവര്‍ഷ അധ്യാപന പരിചയം, സീനിയര്‍ റസിഡന്റായി പ്രവര്‍ത്തിച്ച പരിചയം, ടി സി എം സി രജിസ്‌ട്രേഷന്‍.












Click it and Unblock the Notifications