വിമാനത്തവളത്തില്‍ ജോലി വേണോ? പരീക്ഷയില്ല; അഭിമുഖം മാത്രം: 45000 രൂപരവരെ ശമ്പളം
കൊച്ചി: വിമാനത്താവളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്. ഓഫീസർ തസ്തികയിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 172 ഒഴിവുണ്ട്. മുംബൈ വിമാനത്താവളത്തിൽ 145 ഒഴിവും ഡൽഹി വിമാനത്താവളത്തിൽ 27 ഒഴിവുമാണുള്ളത്. മൂന്ന് വർഷത്തെ കരാർനിയമനമാണ്. എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ താല്‍പര്യപ്രകാരം പിന്നീട് ഇത് നീട്ടിയേക്കാം.
ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)
87 ഒഴിവുകളാണ് ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) വിഭാഗത്തിലുള്ളത്. 29760 രൂപയാണ് ശമ്പളം. 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം: 45 കവിയരുത്.

ഓഫീസർ (സെക്യൂരിറ്റി)
ഓഫീസർ (സെക്യൂരിറ്റി) വിഭാഗത്തില്‍ 85 ഒഴിവാണുള്ളത്.
15000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യതായി ചോദിക്കുന്നത്.
ഏവിയേഷൻ സൂപ്പർവൈസർ കോഴ്‌സ്/കാർഗോ സൂപ്പർവൈ സർ കോഴ്സസ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി ജി ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന ലഭിക്കും.
എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയിൽ എസ്. സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. വിമുക്ത ഭടൻമാർക്കും എസ് സി/എസ്ടി വിഭാ ഗക്കാർക്കും അപേക്ഷാഫീസ് ബാധകല്ലേ മറ്റുള്ളവർ 500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം. വാക്-ഇൻ ഇൻ്റർവ്യൂവഴിയാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.വാക് ഇൻ ഇന്റർവ്യൂ: ജനുവരി 6, 7, 8 തീയതികളിൽ വെബ്സൈറ്റ്:www.aias.in
വാക്ക് ഇൻ ഇന്റർവ്യൂ
തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെക്യൂരിറ്റി, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 17 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
സെക്യൂരിറ്റി തസ്തികയിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. 10,000 രൂപയാണ് പ്രതിമാസ വേതനം. സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും വേണം. 20,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666.












Click it and Unblock the Notifications