എയർഇന്ത്യയില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം: പരീക്ഷയില്ല, അഭിമുഖം മാത്രം
എയർഇന്ത്യയില്‍ ജോലി നേടിയെടുക്കാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് സുവർണ്ണാവസരം. എയർഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ ന്യൂഡൽഹിയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നിഷ്യൻ (ബി-1, ബി-2), തസ്തികയിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
അഞ്ചുവർ ഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് അഞ്ചു വർഷം കൂടി നീട്ടിയേക്കാം. 27940 രൂപയായിരിക്കും തുടക്കത്തിലെ ശമ്പളം. ഡി ജി സി എ അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ എഎം ഇ ഡിപ്ലോമ/ എയർക്രാഫ്റ്റ് മെയിന്റനൻസ് സർട്ടിഫിക്കറ്റ് (മെക്കാനിക്കൽ /ഏവിയോണിക്‌സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഭിന്നശേഷിക്കാർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും 55 ശതമാനം മാർക്ക് മതിയാവും. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/എയ്റോനോട്ടിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/റേഡിയോ/ ഇൻസ്‌ട്രമെൻ്റേഷൻ വിഷയത്തിലുള്ള ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ, അപേക്ഷകർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകരുടെ പ്രായം ഏപ്രിൽ ഒന്നിന് 35 വയസ്സ് കവിയരുത് (ഉയർന്ന പ്രായപരിധിയിൽ എസ് സി/ എസ് ടി/ഒ ബിസി വിഭാഗക്കാർക്കും വിമുക്ത ഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും). നേരിട്ടുള്ള അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. വാക് ഇൻ ഇന്റർവ്യൂ തീയതികൾ: ഏപ്രിൽ 25, ഏപ്രിൽ 29, മെയ് 2. വിശദവിവരങ്ങൾക്ക് www.aiest. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ജൂനിയർ എൻജിനീയർ എക്സാം 2024
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ 2024ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 18നു രാത്രി 11.00 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ നാലുമുതൽ ആറു വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in, www.ssckkr.kar.nic.in.
അപേക്ഷ ഏപ്രിൽ 17 വരെ
2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ 17നകം അപ് ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വരെ അവസരമുണ്ടാകും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2024ന് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.












Click it and Unblock the Notifications