Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ: റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ

ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷൻമാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി 1 മുതൽ 2 വരെയും, ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ BSc/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി 7 മുതൽ 8 വരെയും ചെന്നൈ താംബരത്തെ എയർഫോഴ്സ് സ്റ്റേഷനിൽ നടക്കും.

പരീക്ഷാ സിലബസ്, മോഡൽ ചോദ്യപേപ്പറുകൾ, ശാരീരികക്ഷമതാ അളവുകൾ, മറ്റ് വിശദവിവരങ്ങൾക്ക്: www.airmenselection.cdac.in.

ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വാക് ഇൻ ഇന്റർവ്യൂ

ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വാക് ഇൻ ഇന്റർവ്യൂ

കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.

മോട്ടർ മെക്കാനിക് താത്കാലിക ഒഴിവ്

മോട്ടർ മെക്കാനിക് താത്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 - 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.

ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ

ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി 9ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി.

ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം

ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483.

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ, കായചികിത്സ വകുപ്പുകളിലേക്കു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) നിയമിക്കുന്നു. കായചികിത്സ വകുപ്പിൽ ജനുവരി 11 ന് രാവിലെ 11 മണിക്കും പഞ്ചകർമ്മ വകുപ്പിൽ 12 ന് രാവിലെ 11 മണിക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിന്‌സിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30 നു എത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+