Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ എയർപോർട്ടിൽ ജോലി നേടാൻ അവസരം; 2 ലക്ഷം വരെ ശമ്പളം ഇതാ ഒഴിവുകൾ

എറണാകുളം: എയർപോർട്ടിൽ ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിലിതാ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ) നിരവധി ഒഴിവുകൾ. മാർച്ച് 27 വരെയാണ് അപേക്ഷിക്കാൻ അവസരം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ, യോഗ്യത, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം.

ജനറൽ മാനേജർ (കൊമേഴ്‌സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച് ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച് ആർ, ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.

kochinnew2

ജനറൽ മാനേജർ തസ്കികയിൽ 1,20,000-2,80,000 വരെയാണ് ശമ്പളം. 50 വയസാണ് ഉയർന്ന പ്രായപരിധി. സീനിയർ മാനേജർ-സിവിൽ എൻജിനിയറിങ് തസ്തികയിിൽ ഉയർന്ന പ്രായപരിധി 42 വയസാണ്. 80,000 മുതൽ 2,20,000 വരെയാണ് ശമ്പളം.

സീനിയർ മാനേജർ സെക്രട്ടറിയിൽ തസ്തികയിൽ അപേക്ഷിക്കുന്നവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) അംഗമായിരിക്കണം. എൽഎൽബി ബിരുദം ഉണ്ടായിരിക്കണം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 42 വയസാണ് പ്രായപരിധി. 80,000 മുതൽ 2,20,000 വരെയാണ് ശമ്പളം.

ഡെപ്യൂട്ടി മാനേജർ- സിവിൽ എൻജിനിയറിങ് തസ്തികയിലേക്ക് 17 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യോഗ്യത-യുജിസി/എഐസിടിഇ അംഗീകരിച്ച പ്രശസ്തമായ സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിടെക്/ബിഇ (സിവിൽ എൻജിനിയറിങ്) പാസായിരിക്കണം. സിവിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ എംടെക്/എംഇ/ സ്ട്രക്ചറൽ എൻജിനീയർ/ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ/ബിൽഡിങ് ടെക്നോളജി/കൺസ്ട്രക്ഷൻ മാനേജ്മെൻ്റ്/ട്രാൻസ്പോർട്ടേഷൻ എൻജിനീയർ എന്നിവ അഭികാമ്യം. 47 വയസാണ് ഉയർന്ന പ്രായപരിധി. 1,00,000-2,60,000 വരെയാണ് ശമ്പളം.

സീനിയർ മാനേജർ-എച്ച്ആർ-80,000 മുതൽ 2,20,000 വരെയാണ് ശമ്പളം. അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 60 ശതമാനം മാർക്കോടെ എംബിഎ / ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമ (2 വർഷത്തെ കോഴ്‌സ്) പേഴ്‌സണൽ മാനേജ്‌മെൻ്റ് / എച്ച്ആർ അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം. നിയമത്തിൽ ബിരുദം അഭികാമ്യം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 12 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 42 വയസാണ് ഉയർന്ന പ്രായപരിധി.

മറ്റ് യോഗ്യത അടക്കമുള്ള വിശദ വിവരങ്ങൾക്ക് www.cial.aero

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+