Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോർട്ട് അതോറിറ്റിയിൽ ജോലി നേടാം; ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം നേടാം

എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ നിരവധി ഒഴിവുകൾ. സീനിയർ അസിസ്റ്റന്റ് (ഓഫീസ് ലാംഗ്വേജ്), സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), സീനിയർ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്), ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 224 ഒഴിവുകളാണ് ഉള്ളത്.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30വയസാണ്. എഴുത്ത് പരീക്ഷയുടേയും ടെസ്റ്റിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. സീനിയർ തസ്തികയിൽ 36,000 മുതൽ 110000 വരെ ശമ്പളം ലഭിക്കും. ജൂനിയർ തസ്തികയിൽ 31000 മുതൽ 92000 വരെയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 3. യോഗ്യത സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ https://www.aai.aero/en/recruitment/release/559022

ob2

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 11 ന് രാവിലെ 10.30 ന് അഭിമുഖത്തിന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകുക.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

എൽ.ബി.എസ് സെന്റർ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ സ്‌കിൽ അപെക്സ് ആരംഭിച്ച കേന്ദ്ര സർക്കാർ അംഗീകാരത്തോടെയുള്ള ആറ് മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093

സീനിയർ റസിഡന്റ് അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ നിയമനത്തിന് ഫെബ്രുവരി 19 ന് അഭിമുഖം നടക്കും. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലുള്ള പി ജിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2528855, 2528055.

വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 7 രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫീൽഡ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിൽ പ്ലസ് ടുവും അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, ഇന്റേണൽ ഓഡിറ്റർ എന്നീ തസ്തികകളിൽ ബിരുദാനന്തരബിരുദവും, ഓട്ടോമൊബൈൽ ഫാക്കൽറ്റി തസ്തികയിൽ ബി.ടെകും (ഓട്ടോമൊബൈൽ/ മെക്കാനിക്കൽ) ആണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്:- 0471-2992609, 8921916220.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+