എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം; 342 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജൂനിയര്‍ അസി., സീനിയര്‍ അസി., ജൂനിയര്‍ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ 342 തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്‌മെന്റിലൂടെ 342 ഒഴിവുകള്‍ നികത്താനാണ് ഉദ്ദേശിക്കുന്നത്. അതില്‍ 237 ജൂനിയര്‍ എക്സിക്യൂട്ടീവ് (കോമണ്‍ കേഡര്‍), 66 ജൂനിയര്‍ എക്സിക്യൂട്ടീവ് (ഫിനാന്‍സ്), 19 ജൂനിയര്‍ എക്സിക്യൂട്ടീവ് (നിയമം) എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്് 2023 സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്) -9
സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) -9
ജൂനിയര്‍ എക്സിക്യൂട്ടീവ് (കോമണ്‍ കേഡര്‍) -237
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഫിനാന്‍സ്) - 66
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസസ്) - 3
ജൂനിയര്‍ എക്സിക്യൂട്ടീവ് (നിയമം) - 18
പട്ടികജാതി പട്ടകവർഗ വികസന വകുപ്പിൽ 71 അക്രഡിറ്റഡ് എൻജിനീയർ/ ഓവർസീയർ
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനത്തിന് അർഹരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുകളുണ്ട്.
അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനം പൂർണമായും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണൽ യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികളെ മികവുറ്റ ജോലികൾ കരസ്ഥമാക്കുവാൻ പ്രാപ്തരാക്കുന്നതിന് പട്ടികവർഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടെയും നിർവഹണത്തിൽ പങ്കാളികളാക്കി പ്രവൃത്തി പരിചയം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. തിരുവനന്തപുരം - 7, കൊല്ലം & ആലപ്പുഴ - 3, കോട്ടയം - 3, ഇടുക്കി - 6, എറണാകുളം - 2, തൃശൂർ - 3, പാലക്കാട് - 15, മലപ്പുറം - 9, കോഴിക്കോട് - 3, വയനാട് - 9, കണ്ണൂർ - 9, കാസർഗോഡ് - 2 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത - സിവിൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമ/ഐ.റ്റി.ഐ സർട്ടിഫിക്കറ്റ്. പ്രായപരിധി 21-35 വയസ്. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി ഉദ്യോഗാർഥികൾക്ക് നിയമനം നൽകും.
പ്രതിമാസ ഓണറേറിയം 18,000 രൂപ. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയറായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി 1 വർഷം.












Click it and Unblock the Notifications