Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോർട്ട് അതോറിറ്റിയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: 490 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ( എ എ ഐ) കീഴില്‍ ജോലി ചെയ്യാം വീണ്ടും സുവർണ്ണാവസരം. എ എ ഐ, ഇന്ത്യയിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലായി 490 ജൂനിയർ എക്സിക്യൂട്ടീവുകളുടെ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ നടപടികൾ ഏപ്രിൽ 2-ന് ആരംഭിക്കും, അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 1 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.aai.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയങ്ങളില്‍ GATE-2024-ൽ യോഗ്യത നേടിയ എൻജിനീയറിങ് ബിരുദമോ എം സി എയോ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു. ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ): 3, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിങ്- സിവിൽ): 90,
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിങ്‐ ഇലക്ട്രിക്കൽ): 106, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്): 278, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി): 13 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

 aai-job-

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായം 27 വയസ്സായിരിക്കണം. പ്രായപരിധിയിൽ എസ്‌സി/എസ്‌ടിക്ക് അഞ്ച് വർഷവും ഒ ബി സി (നോൺ ക്രീമി ലെയർ) ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഒഴിവുകളിലേക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. എന്നാല്‍ സ്ത്രീ ഉദ്യോഗാർത്ഥികളിൽ ഒരു വർഷത്തെ അപ്രൻ്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയ SC/ST/PwBD ഉദ്യോഗാർത്ഥികളെ/അപ്രൻ്റീസുകളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) എയര്‍വേര്‍ത്തിനസ് ഡയറക്ടറുടെ റോളിലേക്കും അപേക്ഷക ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം പുറപ്പെടുവിച്ച ഫെബ്രുവരി 15 മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍ 13- അനുസരിച്ചുള്ള പ്രതിമാസ ശമ്പളം നല്‍കും. പ്രസ്തുത തസ്തികയിലെ മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

പരമാവധി പ്രായപരിധി 56 വയസ്സാണ്. അപേക്ഷകന് ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയെ പരമാവധി 5 വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തപാല്‍ വഴി അയയ്ക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+