Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു യോഗ്യതയുണ്ടോ? എയർപോർട്ട് ജോലി നേടാം; 92,000 വരെ ശമ്പളം നേടാം

എയർപോർട്ടിൽ ജോലി വേണോ? ഇതാ ജൂനിയർ അസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. 89 ഒഴിവുകളാണ് ഉള്ളത്. ജനവരി 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കേണ്ടത് എങ്ങനെ, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 10 ക്ലാസും മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ എൻജിനീയറിങ്ങിൽ 3 വർഷത്തെ റെഗുലർ ഡിപ്ലോമയുള്ളവർക്കോ പ്ലസ്ടു പാസായവർക്കോ അപേക്ഷിക്കാം. അപേക്ഷകർക്ക് ഹെവി ലൈസൻസോ അല്ലെങ്കിൽ മീഡിയോ വെഹിക്കിൾ ലൈസൻസോ (2024 നവംബർ 1 ന് മുൻപുള്ളത്) ഉണ്ടായിരിക്കണം. 2024 നവംബർ 1-ന് കുറഞ്ഞത് 2 വർഷം മുമ്പ് നേടിയ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം.എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 92,000 ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്-https://www.aai.aero/

airportjob2-1

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

സൈക്യാട്രിസ്റ്റ് ഒഴിവ്

ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. എം.ഡി/ഡി.എൻ.ബി/ഡി.പി.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. ജനുവരി 13ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതി, ജില്ലാ ആശുപത്രി, കണ്ണൂർ, റൂം നമ്പർ-116 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04972734343, ഇമെയിൽ: [email protected]

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീറുടെ ഒഴിവ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമനത്തിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകുന്നേരം 5 വരെ നീട്ടി. യോഗ്യതകൾ: അച്ചടിയിൽ ഡിപ്ലോമ, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമ്മാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയം. അഭിലഷണീയം: ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദം, മലയാള ഭാഷയിലെ പ്രാവീണ്യം. കൂടുതൽ വിവരങ്ങൾക്ക്: www.ksicl.org, ഫോൺ: 0471 2333790, 8547971483. മേൽവിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034.

അഭിമുഖം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ഇന്ന് (ജനുവരി 9) രാവിലെ 10ന് അഭിമുഖം നടത്തുന്നു. പ്രൊമോട്ടര്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍, റിപ്പോര്‍ട്ടര്‍/ആങ്കര്‍, ടെലി കാളര്‍/ഡിജിറ്റല്‍ മാര്‍ക്കറ്റര്‍, പൈത്തോണ്‍ ഡെവലപ്പര്‍, ഓട്ടോമൊബൈല്‍ ഫാക്കല്‍റ്റി, ടര്‍ണര്‍ ഫാക്കല്‍റ്റി, മെക്കാനിക്കല്‍ ഫാക്കല്‍റ്റി, ഫിറ്റര്‍ ഫാക്കല്‍റ്റി, ഫൈന്‍ ആര്‍ട്ട്‌സ് & അനിമേഷന്‍ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.

പ്രായപരിധി 36 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത്, അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0471-2992609, 8921916220

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+