എയർപോർട്ടിൽ ജോലി നേടാൻ ഇതാ അവസരം; ഡിഗ്രി,ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം,മികച്ച ശമ്പളവും
ഡൽഹി: എയർപോർട്ടിൽ ജോലി തേടുന്നവർക്ക് മികച്ച അവസരം. എ ഐ എഞ്ചിനീയറിങ് സര്‍വ്വീസസ് ലിമിറ്റഡിന് കീഴിലാണ് പുതിയ ഒഴിവുകൾ വന്നിരിക്കുന്നത്. 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തികകൾ, യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍- 67, ടെക്‌നീഷ്യന്‍- 23 എന്നിങ്ങനെയാണ് ഒഴിവുകള്‍. 40 വയസാണ് ഉയർന്ന പ്രായപരിധി.

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തിക-ഡി ജി സി എ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്
റൂൾ 133 ബി പ്രകാരം 60 ശതമാനം മാർക്കോടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിങ്ങില്‍ എ എം ഇ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് (02 അല്ലെങ്കില്‍ 3 വര്‍ഷം). അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (3 വർഷം), /എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം . (പ്രവൃത്തി പരിചയം സംബന്ധിച്ച വിശദമായ വിവരങ്ങൾ വിജ്ഞാപനത്തിൽ പരിശോധിക്കാം.
എയർക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (ഏവിയോണിക്സ്, ഇലക്ട്രീഷൻ/ ഇൻസ്ട്രുമെന്റൽ/ റേഡിയോ)- യോഗ്യത-ഏവിയോണിക്സ് സ്ട്രീമിൽ 60 ശതമാനം മാർക്കോട് കൂടിയ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിംഗ് എ എം ഇ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്
(02 അല്ലെങ്കിൽ 03 വർഷം) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/ റേഡിയോ/ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംങിൽ ഡിപ്ലോമ (3 വർഷം).
ടെക്‌നീഷ്യന്‍-ഫിറ്റർ/ഷീറ്റ് മെറ്റൽ-കാർപ്പെന്റർ,അപ്ഹോൾസ്റ്ററി-വെൽഡർ-ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ.
ടെക്നീഷ്യൻ-എക്സ്റെ/എൻ ഡി ടി-ബി എസ് സി (ഫിസിക്സ്) അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഡിപ്ലോമ. മെക്കാനിക്കൽ/ ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബി ഇ (B.Tech) ഇലക്ട്രിക്കൽ/ അല്ലെങ്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
സ്‌കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്, ടെക്‌നിക്കൽ അസസ്‌മെൻ്റ്, പേഴ്‌സണൽ ഇൻ്റർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ക്ഷണിക്കും. ഡൽഹിയിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള ജനറല്‍, ഒ ബി സി, ഇ ഡബ്ല്യൂ എസ് വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ് നല്‍കണം. 2800 രൂപയാണ് ശമ്പളം. അപേക്ഷകർ വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച് വിശദമായി മനസിലാക്കുക. വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം- https://www.aiesl.in/Doc/Careers/Notification-2024-Aircraft-Technician.pdf












Click it and Unblock the Notifications