എയർപോർട്ടുകളില്‍ വന്‍ ജോലി അവസരം: എയർ ഇന്ത്യക്ക് വേണ്ടത് 1652 പേരെ, പരീക്ഷയില്ല
ഉദ്യോഗാർത്ഥികള്‍ക്ക് പുത്തന്‍ ജോലി തൊഴില്‍ അവസരങ്ങളുമായി എയർ ഇന്ത്യ എയർപോർട്ട് സർവ്വീസസ് ലിമിറ്റഡ്. ഗോവ, മുംബൈ, അഹമ്മദാബാദ് എയർപോർട്ടുകളിലായി ആകെ 1652 ഒഴിവുകളാണുള്ളത്. മുംബൈ - 1067, ഗോവ - 429, അഹമ്മദാബാദ് - 156 എന്നിങ്ങനെയാണ് ഒഴിവുകള്‍. പരീക്ഷയില്ലാതെ വാക്ക് ഇന്‍ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയം.
തുടക്കത്തില്‍ മൂന്ന് വർഷത്തേക്ക് കരാർ നിയമനമായിരിക്കും. പിന്നീട് പ്രവർത്തന മികവ് അനുസരിച്ച് നീട്ടിയേക്കും. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ജൂനിയർ ഓഫീസർ, ഹാന്‍ഡി മാന്‍,കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒരോ സ്ഥലങ്ങളിലേയും ഒഴിവുകളും യോഗ്യതകളും താഴെ കൊടുക്കുന്നു.

മുംബൈയിലെ ഒഴിവുകള്‍
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്/ സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ഒഴിവ്- 524, കസ്റ്റമർ സർവീസ് എക്സി ക്യുട്ടീവ് തസ്തികയിൽ 27450 രൂപയും
സീനിയർ തസ്തികയിൽ 28605 രൂപയും ശമ്പളമായി ലഭിക്കും. യോഗ്യത: 10+2+3 സ്ട്രീമിലുള്ള ബിരുദവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരിജ്ഞാനവും. സീനിയർ തസ്തികയിലേക്ക് അഞ്ചുവർഷ ത്തെ പ്രവൃത്തിപരിചയമുണ്ടാവണം.
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 28 ഉം സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിലേക്ക് അപേക്ഷിക്കുന്നവർക്ക് 33 വയസ്സും കവിയരുത്.
റാംപ് സർവീസ് എക്സിക്യുട്ടീവ്: ഈ വിഭാഗത്തില്‍ മുബൈയില്‍ 170 ഒഴിവുകളാണുള്ളത്. 27450 രൂപയായിരിക്കും ശമ്പളം. യോഗ്യത: ത്രിവത്സര ഡിപ്ലോമ/ ഐ ടി ഐ. അപേക്ഷകർക്ക് സാധുതയുള്ള ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം: 28 കവിയരുത്.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ: ആകെ ഒഴിവ് 100. ശമ്പളം: 24960 രൂപ. പത്താം ക്ലാസ് ജയവും ഹെവി മോട്ടോർ വെഹിക്കിൾസിലുള്ള ഡ്രൈവിങ് ലൈസൻസും ഉള്ളവർക്കാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. പ്രായം: 28 കവിയരുത്.
ജൂനിയർ ഓഫീസർ (കാർഗോ)- 56, ജൂനിയർ ഓഫീസർ (കസ്റ്റമർ സർവീസ്)- 44, ഡ്യൂട്ടി ഓഫീസർ (പാസഞ്ചർ) - 42, ഡ്യൂട്ടി മാനേജർ (റാംപ്)- 40. ഡെപ്യൂട്ടി ടെർമിനൽ മാനേജർ (പാസഞ്ചർ) - 1, ഡ്യൂട്ടി മാനേജർ (പാസഞ്ചർ)- 19, റാംപ് മാനേജർ - 1, ഡെപ്യൂട്ടി റാംപ് മാനേജർ - 6, ജൂനിയർ ഓഫീസർ (ടെക്നിക്കൽ)- 31, ഡെപ്യൂട്ടി ടെർമി നൽ മാനേജർ (കാർഗോ) - 2, ഡ്യൂട്ടി മാനേജർ (കാർഗോ)- 11, ഡ്യൂട്ടി ഓഫീസർ (കാർഗോ) - 19, പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്- 1 തുടങ്ങിയ ഒഴിവുകളും മുംബൈയിലുണ്ട്.
ഗോവയിലെ ഒഴിവുകള്‍
ഹാൻഡിമാൻ/ഹാൻഡി വുമൺ: ആകെ 214 ഒഴിവുകളാണ് രണ്ട് വിഭാഗങ്ങളിലുമായിട്ടുള്ളത്. ശമ്പളം: 18840 രൂപ. യോഗ്യത: പത്താംക്ലാസ് ജയവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാനവും. പരമാവധി പ്രായം 28.
കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടിവ്: ഒഴിവ്- 57. ശമ്പളം:24960 രൂപ യോഗ്യത: ഏതെങ്കിലും വിഷയത്തി ലുള്ള ( 10 + 2 + 3 സ്ട്രീം) ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാനവും. പ്രായം: 28 കവിയരുത്.
മേല്‍പ്പറഞ്ഞ ഒഴിവുകള്‍ക്ക് പുറമെ യൂട്ടി ലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ- 39, റാംപ് സർവീസ് എക്‌സിക്യുട്ടി വ്- 18, സീനിയർ റാംപ് സർവീസ് എക്സിക്യുട്ടീവ്- 4, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 40, സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്- 27, ജൂനിയർ സൂപ്പർവൈസർ (റാംപ് മെയിന്റ നൻസ്)- 8, ജൂനിയർ ഓഫീസർ (ടെക്നിക്കൽ)- 7, ജൂനിയർ ഓഫീസർ (കസ്റ്റമർ സർവീസ്)- 5, സൂപ്പർവൈസർ (റാംപ്/മെയി ന്റനൻസ്)- 3, ഡ്യൂട്ടി ഓഫീസർ (പാസഞ്ചർ) - 3, ഡ്യൂട്ടി മാനേജർ- 4 എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്.
അഹമ്മദാബാദിലെ ഒഴിവുകള്‍
ജൂനിയർ കസ്റ്റമർ സർവീസ് എക്സി ക്യുട്ടീവ്: ഒഴിവ്- 58. ശമ്പളം: 24960രൂപ. യോഗ്യത: പ്ലസ്‌ടു ജയവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാനവും. പ്രായം: 28 കവിയരുത്. അതോടൊപ്പം തന്നെ ഡെപ്യൂട്ടി ടെർമിനൽ മാനേജർ/ ഡ്യൂട്ടി മാനേജർ - 2, ഡ്യൂട്ടി ഓഫീസർ- 2, ജൂനിയർ ഓഫീസർ (കസ്റ്റമർ സർവീസ്)- 17, ജൂനിയർ ഓഫീസർ (ടെക്നിക്കൽ)- 1, സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്- 6, കസ്റ്റ മർ സർവീസ് എക്സിക്യുട്ടീവ്- 22, സീനിയർ റാംപ് സർവീസ് എക്സി ക്യുട്ടീവ്- 5, റാംപ് സർവീസ് എക്സി ക്യുട്ടീവ്- 26, യൂട്ടിലിറ്റി ഏജന്റ് കം - റാംപ് ഡ്രൈവർ- 17 തുടങ്ങിയ ഒഴിവുകളും ഗോവയില്‍ ലഭ്യമാണ്.
എങ്ങനെ അപേക്ഷിക്കാം
മുംബൈയിലെ ഒഴിവുകളിലേക്ക് ഒക്ടോബർ 22 മുതല്‍ 26 വരെയാണ് വാക്-ഇന്‍ ഇന്റർവ്യൂ നടക്കുക. ഗോവയിലേക്ക് ഒക്ടോബർ 24 മുതല്‍ 28 വരേയും അഹമ്മദാബാദിലേക്ക് 23,25,26,28 വരേയും അഭിമുഖം നടക്കും. അഭിമുഖങ്ങളുടെ അപേക്ഷ ഫീസ് 500 രൂപയായിരിക്കും. ഇത് ഡിമാന്‍ഡ് ഡ്രാഫ്റ്റായി അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www. aiaslin സന്ദർശിക്കുക.












Click it and Unblock the Notifications