വിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം: മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എ എ ഐ യുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero വഴി ഓൺലൈനായി അപേക്ഷിക്കാം. പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ സ്ഥാപനത്തിലെ 85 തസ്തികകൾ നികത്താനാണ് എ എ ഐ ലക്ഷ്യമിടുന്നത്.
ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 15 വരെയാണ്. സിവിൽ എൻജിനീയർ: 15 തസ്തികകൾ, ഇലക്ട്രിക്കൽ എൻജിനീയർ: 21 തസ്തികകൾ, ഇലക്‌ട്രോണിക്/ഐടി/കമ്പ്യൂട്ടർ സയൻസ് എൻജിനീയർ: 9 തസ്തികകൾ, മെക്കാനിക്കൽ എൻജിനീയർ: 3 തസ്തികകൾ, ഫിറ്റർ: 2 തസ്തികകൾ, മെക്കാനിക്ക്: 5 തസ്തികകൾ, ഡ്രാഫ്റ്റ്സ്മാൻ: 4 തസ്തികകൾ, ഇലക്ട്രീഷ്യൻ: 19 തസ്തികകൾ എന്നിങ്ങനെയാണ് ഒഴിവുകള്‍.

അപേക്ഷകർക്ക് എ ഐ സി ടി ഇ, കേന്ദ്രസർക്കാർ അംഗീകരിച്ച, മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും സ്ട്രീമുകളിൽ എഞ്ചിനീയറിംഗിൽ മുഴുവൻ സമയ (റഗുലർ) നാല് വർഷത്തെ ബിരുദമോ മൂന്ന് വർഷത്തെ (റഗുലർ) ഡിപ്ലോമയോ ഉണ്ടായിരിക്കണം. അപേക്ഷകർ എ ഐ സി ടി ഇ, കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് മുകളിൽ സൂചിപ്പിച്ച ട്രേഡുകളുടെ ഐ ടി ഐ/എന്‍ സി വി ടി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 വയസ്സിനും 26 വയസ്സിനും ഇടയിൽ ആയിരിക്കണം. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ ശതമാനം അടിസ്ഥാനമാക്കിയായിരിക്കും. പരീക്ഷയ്ക്ക് ശേഷം ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ/ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കും. ഇന്റർവ്യൂ/സർട്ടിഫിക്കറ്റുകളുടെ പരിശോധന, ചേരുന്ന സമയത്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. കൂടുതൽ അനുബന്ധ വിശദാംശങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എ ഐ എയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
അതേസമയം, എയർ ഇന്ത്യ എഞ്ചിനീയറിങ് സർവ്വീസ് ലിമിറ്റഡ് (എഐഇഎസ്എല്‍) തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ മേഖലയിലേക്കും നിയമനം നടക്കുന്നുണ്ട്. 209 ഒഴിവുകളിലേക്കുള്ള എ ഐ ഇ എസ് എല്‍ അസിസ്റ്റന്റ് സൂപ്പർവൈസർ റിക്രൂട്ട്‌മെന്റ് 2024 ലേക്കുള്ള വിജ്ഞാപനം സ്ഥാപനം നേരത്തെ പുറത്ത് വിട്ടിരുന്നു. 2024 ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.
ഡൽഹി-87, മുംബൈ-70, കൊൽക്കത്ത-12, ഹൈദരാബാദ്-10, നാഗ്പൂർ-10, തിരുവനന്തപുരം-20 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഉദ്യോഗാർത്ഥികള്‍ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബിഎ, ബി സി എ, ബി.കോം, ബി.എസ് സി, അല്ലെങ്കിൽ ബിഇ/ബി.ടെക് എന്നിവയിൽ ബിരുദം നേടിയിരിക്കണം. പ്രായപരിധി: മിനിമം 35, പരമാവധി 40. നിർദ്ദിഷ്ട പ്രായപരിധി പ്രകാരം; സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകമാണ്.












Click it and Unblock the Notifications