വിമാനാത്തവളത്തില്‍ ജോലി നേടാം: പരീക്ഷ പോലും വേണ്ട, വേറേയുമുണ്ട് നിരവധി അവസരങ്ങള്‍
വിമാനത്താവളത്തില്‍ ജോലി ചെയ്യാന്‍ സുവർണ്ണാവസരം.
എയർ ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 314 ഒഴിവുണ്ട്. ഭുവനേശ്വറിലും വിജയവാഡയിലുമുള്ള അന്താരാഷ്ട്ര വിമാനത്താവ ളംങ്ങളിലാണ് അവസരം. തുടക്ക ത്തിൽ മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിലാവും നിയമനം. പിന്നീട് നീട്ടിക്കിട്ടാനുള്ള സാധ്യതയുമുണ്ട്.
ഭുവനേശ്വർ: ഹാൻഡിമാൻ-150, ഹാൻഡിവുമൺ -38, ജൂനിയർ ഓഫീസർ (ടെക്നിക്കൽ)-2, റാംപ് സർവീസ് എക്സിക്യുട്ടീവ്/യൂട്ടിലി റ്റി ഏജന്റ് കം റാംപ് ഡ്രൈവർ- 27, ഡ്യൂട്ടി മാനേജർ-1, ഡ്യൂട്ടി ഓഫീസർ-2, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-79. നേരിട്ടുള്ള അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് വാക് ഇൻ ഇന്റർവ്യൂ തീയതികൾ: മാർച്ച് 15, മാർച്ച് 16, മാർച്ച് 18, മാർച്ച് 19.

വിജയവാഡ: ഹാൻഡിമാൻ/ ഹാൻഡി വുമൺ -13, റാംപ് സർവീസ് എക്സിക്യുട്ടീവ്-2 എന്നി ങ്ങനെയാണ് ഒഴിവുകൾ. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിര ഞ്ഞെടുപ്പ്. വാക് ഇൻ ഇന്റർവ്യൂ തീയതി: മാർച്ച് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiaslin. എന്ന വെബ്സൈറ്റിൽ ലഭിക്കും.
ആശാവര്‍ക്കര്‍ അഭിമുഖം
തൊടുപുഴ മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ജില്ലാ ആശുപ്രതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത എസ്.എസ്.എല്‍.സി. 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായിരിക്കണം അപേക്ഷകര്‍. അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ഇന്റര്‍വ്യൂന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ 04862 222630 എന്ന ഓഫീസ് നമ്പറില്‍ ലഭിക്കും.
അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് - 685603 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 13ന്
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ് (എം.എം.ടി.എം) ട്രേഡിൽ ഒ.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായി മാർച്ച് 13ന് അഭിമുഖം നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0470-2622391.












Click it and Unblock the Notifications