Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോർട്ടിൽ ജോലി നേടാൻ സുവർണാവസരം; യോഗ്യത ഡിഗ്രി മതി..ഉയർന്ന ശമ്പളവും

ഡൽഹി: എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ നിരവധി ഒഴിവുകൾ. ചെന്നൈ, മുംബൈ, അമൃത്സർ, ഡൽഹി എന്നീ എയർപോർട്ടുകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. 3 വർഷ കരാർ നിയമനമാണ്. കരാർ നീട്ടി നൽകാനും സാധ്യതയുണ്ട്. തസ്തിക , പ്രായപരിധി, യോഗ്യത, ശാമ്പളം തുടങ്ങിയ വിവാരങ്ങൾ വിശദമായി അറിയാം.

സെക്യൂരിറ്റി എക്സിക്യൂട്ടീവ്

ചെന്നൈ, മുംബൈ എയർപോർട്ടുകളിൽ (ഇന്റർനാഷനൽ കാർഗോ വെയർഹൗസ്) 130 സെക്യൂരിറ്റി എക്സിക്യൂട്ട് ഒഴിവുകളാണ് ഉള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻസിസി സർട്ടിഫിക്കേഷൻ/ സർട്ടിഫൈഡ് സെക്യൂരിറ്റി കോഴ്സ് എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. 28 വയസാണ് ഉയർന്ന പ്രായപരിധി. 27,450 രൂപയാണ് ശമ്പളം. ഇന്റർവ്യൂ ഫെബ്രുവരി 1,2,3 ന് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.

Airport Job Opportunities

ഓഫീസർ/കോർഡിനേറ്റർ തസ്തിക

ചെന്നൈ, മുംബൈ, കൂടാതെ അമൃത്സർ, ഡൽഹി എന്നിവിടങ്ങളിൽ 105 ഒഴിവുകളാണ് ഉള്ളത്. ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ-1, ആർഎ ചീഫ് സെക്യൂരിറ്റി ഓഫീസർ-02, അസിസ്റ്റന്റ് റീജണൽ സെക്യൂരിറ്റി കോഡിനേറ്റർ-2, ഓഫീസർ (സെക്യൂരിറ്റി)-54, ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)-46 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ

ബിരുദം, ബിസിഎഎസ് ബേസിക് എവിഎസ് ഇസി/റിഫ്രഷർ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അപേക്ഷകർക്ക് 5 വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസ്. 60,000 രൂപയാണ് ശമ്പളം.

ആർഎ ചീഫ് സെക്യൂരിറ്റി ഓഫിസർ

7 വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്. ബിരുദം, ബേസിക് എവിഎസ്ഇസി/റിഫ്രഷർ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യം. 50 വർഷമാണ് ഉയർന്ന പ്രായപരിധി. ശമ്പളം- 50,000 രൂപ.
അസിസ്റ്റന്റ് റീജനൽ സെക്യൂരിറ്റി കോഓർഡിനേറ്റർ

ഉയർന്ന പ്രായപരിധി 45 വയസാണ്. 40,000 രൂപയാണ് ശമ്പളം. ബിരുദം, ബേസിക് എവിഎസ് ഇസി/റിഫ്രഷർ സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം എന്നിവയാണ് യോഗ്യത.
ഓഫിസർ (സെക്യൂരിറ്റി)

ബിരുദം, ബേസിക് എവിഎസ്ഇസി, റിഫ്രഷർ സർട്ടിഫിക്കറ്റ്, സ്ക്രീനർ സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 50 വയസാണ്. 45,000 രൂപയാണ് ശമ്പളം.

ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)

ബിരുദം, ബേസിക് എവിഎസ്ഇസി സർട്ടിഫിക്കറ്റ്/ റിഫ്രഷർ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസാണ് പ്രായപരിധി. 28,200 രൂപ ശമ്പളം ലഭിക്കും. ജനവരി 29,30,31 തീയതികളിലാണ് അഭിമുഖം. അഭിമുഖം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് -www.aiasl.in പരിശോധിക്കാം

ഗ്വാളിയർ എയർപോർട്ടിൽ 44 ഒഴിവുകൾ

എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗ്വാളിയർ എയർപോർട്ടിൽ 44 ഒഴിവുകൾ.കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (18), ഹാൻഡിമാൻ (21), റാംപ് സർവീസ് എക്സിക്യൂട്ടീവ് (5), യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (5) എന്നിങ്ങനെയാണ് ഒഴിവുകൾ. 3 വർഷത്തെ കരാർ നിയമനമാണ്. ഇന്റർവ്യൂ ജനുവരി 30, 31, ഫെബ്രുവരി 2 തീയതികളിൽ നടക്കും.‌

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികയിൽ 24,960 രൂപയാണ് ശമ്പളം.ഹാൻഡിമാൻ -18,840, റാംപ് സർവീസ് എക്സിക്യൂട്ടീവ് - 24,960, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ -21,270 എന്നിങ്ങനെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.aiasl.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+