Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർപോർട്ടില്‍ ജോലി വേണോ? പത്താംക്ലാസ് യോഗ്യ മാത്രം മതി,നാനൂറിലെ ഒഴിവുകള്‍

എയർപോർട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വിവിധ ഒഴിവുകളിലേക്ക് എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ ചെന്നൈ ഇൻ്റർനാഷനൽ എയർപോർട്ടിൽ മാത്രം 422 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

തുടക്കത്തില്‍ 3 വർഷത്തേക്ക് കരാർ നിയമനമാണ് നടത്തുന്നത്. പ്രകടനത്തിന് അനുസരിച്ച് ഇത് നീട്ടിക്കിട്ടിയേക്കാം. ഇന്റർവ്യൂ മേയ് 2, 4 തീയതികളിൽ ചെന്നൈയിൽ. ഹാൻഡിമാൻ/ഹാൻഡിവുമൺ വിഭാഗത്തില്‍ ആകെ 292 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്, ഇംഗ്ലിഷ് വായിക്കാനും മനസ്സിലാക്കാനും അറിയണം ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള അറിവ് അഭികാമ്യം. 22530 രൂപ ശമ്പളമായി ലഭിക്കും.

aai-job

യൂട്ടിലിറ്റി ഏജന്റ്റ് കം റാംപ് ഡ്രൈവർ വിഭാഗത്തില്‍ 130 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. എച്ച്എംവി ഡ്രൈവിങ് ലൈസൻസ് വേണം. ശമ്പളം - 24960. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 വയസ്സാണ്. 500 രൂപയാണ് അപേക്ഷ ഫീസ്. AI AIRPORT SERVICESLIMITED എന്ന പേരിൽ മുംബൈയിൽ മാറാവു ന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.

ചെന്നൈക്ക് പുറമെ വഡോദരയിലും ഒഴിവുകളുണ്ട്. എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഗുജറാത്തിലെ വഡോദര എയർപോർട്ടിൽ 39 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും അപേക്ഷിക്കാം. 3 വർഷ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ഇന്റർവ്യൂ മേയ് 2-7 വരെ ഗുജറാത്തിൽ നടക്കും.

തസ്‌തികകൾ: ജൂനിയർ ഓഫിസർ - കസ്‌റ്റ മർ സർവീസസ്, കസ്‌റ്റമർ സർവീസ് എക്സിക്യൂ ട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്സിക്യൂ ട്ടീവ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aias.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+