Get Updates
Get notified of breaking news, exclusive insights, and must-see stories!

75,000 രൂപ ശമ്പളത്തിൽ എയർപോർട്ടിൽ ജോലി നേടാം;10 ക്ലാസ് യോഗ്യത ഉള്ളവർക്കും അവസരം, ഇപ്പോൾ അപേക്ഷിക്കാം

എയര്‍പോര്‍ട്ട് ജോലി സ്വപ്‌നം കാണുന്നവരാണോ? എന്നാൽ ഇത് നിങ്ങൾക്ക് കൈ നിറയെ അവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് (AIASL) കീഴിലാണ് ഒഴിവുകൾ. ടെർമിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍ തുടങ്ങി വിവിധ പോസ്റ്റുകളിലാണ് നിയമനം. ആകെ 3256 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ അറിയാം

ടെര്‍മിനല്‍ മാനേജര്‍ -3, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9, ഡ്യൂട്ടി മാനേജർ-30, ഡ്യൂട്ടി ഓഫീസർ-61, ജൂനിയർ ഓഫീസർ 101, റാമ്പ് മാനേജർ-2, ഡെപ്യൂട്ടി റാമ്പ് മാനേജർ-6, ഡ്യൂട്ടി മാനേജർ-40, ജൂനിയർ ഓഫീസർ-91, ഡെപ്യൂട്ടി ടെർമിനല്ഡ മാനേജർ-3, പാരാമെഡിക്കൽ കം കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്-3, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-406, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ-2216, യൂട്ടിലിറ്റി ഏജന്റ്-22 എന്നിങ്ങനെയാണ് ഒഴിവുകൾ.

airportjob2

പ്രായപരിധി

ടെര്‍മിനല്‍ മാനേജര്‍, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍, ഡ്യൂട്ടി മാനേജര്‍, റാമ്പ് മാനേജര്‍, ഡെപ്യൂട്ടി റാമ്പ് മാനേജര്‍ എന്നിവർക്ക് 55 വയസാണ് പ്രായപരിധി. ഡ്യൂട്ടി ഓഫീർക്ക് 50 ഉം ജൂനിയർ ഓഫീസർ കാർഗോയ്ക്ക് 37 ഉം, ജൂനിയർ ഓഫീസർ ടെക്നിക്കൽ, റാംപ് ഓഫീസർ തുടങ്ങിയ തസ്തികകൾക്ക് 28 വയസുമാണ് പ്രായപരിധി.

ടെർമിനൽ മാനേജർ-75,000 രൂപ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ-60,000 രൂപ,ഡ്യൂട്ടി മാനേജർ പാസഞ്ചർ-45,000, ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32,200 രൂപ, ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ് 29,760 എന്നിങ്ങനെയാണ് ശമ്പളം

ജൂലൈ 12 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനാകുക. ഓരോ തസ്തികകളുടേയും യോഗ്യത, അഭിമുഖം നടക്കുന്ന ദിവസം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾക്ക്- https://www.aiasl.in/Recruitment

വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾക്ക്-
https://www.aiasl.in/resources/Recruitment%20Advertisement%20for%20Mumbai%20Station.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കലിക ഒഴിവുകൾ

ഫെസിലിറ്റേറ്റര്‍ ഒഴിവ്, 21000 രൂപ ശമ്പളം

പത്തനംതിട്ട; അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) സംഘടിപ്പിക്കുന്ന ദേശി കോഴ്സിന് 40 ഇന്‍പുട്ട് ഡീലര്‍മാര്‍ അടങ്ങുന്ന ഒരു ബാച്ചിന്റെ ട്രെയിനിംഗ് നല്‍കുന്നതിന് ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അഗ്രികള്‍ച്ചര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കാര്‍ഷികമേഖലയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തിപരിചയം. കൃഷി വകുപ്പില്‍ ഏകദേശം 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുളള അഗ്രികള്‍ച്ചര്‍ ബിരുദധാരികള്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന. ഹോണറേറിയം പ്രതിമാസം 17000 രൂപ. താത്പര്യമുളളവര്‍ ജൂലൈ 19 ന് രാവിലെ 11 ന് പത്തനംതിട്ട ആത്മ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. ഫോണ്‍ : 04734 296180, 9446116636.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

പത്തനംതിട്ട: സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്.
തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍). വേതനം: പ്രതിമാസം 21000 രൂപ. നിയമന രീതി : കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷം. പ്രായം : 18 - 35 വയസുവരെ.

യോഗ്യതകള്‍ : അംഗീകൃത സര്‍വകലാശാല ബിരുദം, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ്, സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 9.30 പത്തനംതിട്ട കളക്ടറേറ്റില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍ : 04682325168, 8281999004.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+