50,000 ശമ്പളത്തിൽ എയർപോർട്ടിൽ ജോലി നേടാം; വേണ്ട യോഗ്യത ഇതാ..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
എയർപോർട്ട് അതോറിറ്റി ഓറ് ഇന്ത്യക്ക് കീഴിൽ തൊഴിലവസരം. ജൂനിയർ കൺസൾട്ടന്റ് (ടെർമിനൽ ആന്റ് എയർസൈഡ് മാനേജ്മെന്റ്) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 6 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 70 വയസാണ്. സർക്കാർ സർവ്വീസിൽ E5/ E4/ E3 തലത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കൂടാതെ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ/ പ്രതിരോധം/ അർദ്ധസൈനിക സേനകൾ എന്നീ മേഖലയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിരോധ/അർദ്ധസൈനിക സേനകളിൽ നിന്ന് വിരമിച്ച അനുഭവസമ്പത്തുള്ള നോൺ-കമ്മീഷൻഡ് ഓഫീസർമാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് 50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് വരെ നിയമനം നീട്ടി ലഭിച്ചേക്കാം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അനനുഭവ സമ്പത്ത് അഭിമുഖത്തിലെ പ്രകടനം ഇവയെല്ലാം പരിശോധിച്ചാകും അവസാന പട്ടിക തയ്യാറാക്കുക. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിലിലൂടെ വിവരം അറിയിക്കും.
ജെടി ജനറൽ മാനേജർ (എച്ച്ആർ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഓപ്പറേഷണൽ ബിൽഡിംഗ്, ചെന്നൈ എയർപോർട്ട്, മാനംമ്പക്കം, ചെന്നൈ-600016 എന്ന മേൽവിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേപക്ഷയിൽ ആപ്ലിക്കേഷൻ ഫോർ ജൂനിയർ കൺസൾട്ടന്റ് അറ്റ് എഎഐ, ചെന്നൈ എയർപോർട്ട് എന്ന് എഴുതിയിരിക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്. കൂടുതൽ വിവിരങ്ങൾക്ക് -https://www.aai.aero/sites/default/files/examdashboard_advertisement/Approved%20Advertisement%20for%20Engagement%20of%20Jr.%20Consultants%20at%20Operations%20Dept%20Nov2024.pdf
ഈ യോഗ്യതയുണ്ടോ? സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ്
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നവംബർ 16ന് രാവിലെ 10 മുതലാണ് അഭിമുഖം. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ് എസ് എൽ സി/ പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 15ന് ഉച്ചയ്ക്ക് ഒരു 1 ന് മുൻപായി https://tinyurl.com/yyfz7b8y എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് മോഡൽ കരിയർ സെന്റർ. കൂടുതൽ വിവരങ്ങൾക്ക് 0471-2304577












Click it and Unblock the Notifications