എയർപോർട്ടിൽ ജോലി നേടാം; ഡിഗ്രിയും ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഈസ്റ്റേൺ റീജിയണിൽ സീനിയർ അസിസ്റ്റന്റ് തസ്തികയിലാണഅ ഒഴിവ്. ആകെ 32 ഒഴിവുകളാണ് നിലവിലുള്ളത്. ഇലക്‌ട്രോണിക്‌സിൽ 21 ഒഴിവുകളും, അക്കൗണ്ട്‌സിൽ 10 ഒഴിവുകളും, ഔദ്യോഗിക ഭാഷാ വിഭാഗത്തിൽ ഒരു ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒഴിവുകൾ
സീനിയർ അസിസ്റ്റൻ്റ് (ഇലക്ട്രോണിക്സ്) - 21, സീനിയർ അസിസ്റ്റൻ്റ് (അക്കൗണ്ട്സ്) - 10, സീനിയർ അസിസ്റ്റൻ്റ് (ഔദ്യോഗിക ഭാഷ) - 1

വിദ്യാഭ്യാസ യോഗ്യത- അക്കൗണ്ട്സ് അല്ലെങ്കിൽ ഭാഷ) ഡിപ്ലോമ അല്ലെങ്കിൽ ബിരുദം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിച്ചേക്കും. അപേക്ഷിക്കാനുള്ള പ്രായപരിധി- ജൂലൈ 1ന് 18 വയസ്സ് പൂർത്തിയാവുകയും 30 വയസ്സ് കവിയുകയും ചെയ്യരുത്.
പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. വനിതാ അപേക്ഷകർ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ, വിമുക്തഭടന്മാർ, എഎഐയുടെ കീഴിൽ പരിശീലനം നേടിയ അപ്രൻ്റിസുമാർ എന്നിവർക്ക് ഫീസ് ബാധകമല്ല. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി ഓൺലൈനായി ഫീസ് അടയ്ക്കാം.
അപേക്ഷിക്കാൻ
www.aai.aero എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാം. പോർട്ടലിൽ "കരിയർ" വിഭാഗത്തിൽ സീനിയർ അസിസ്റ്റൻ്റ് വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യുക. സജീവമായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. കൃത്യമായ വിവരങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷ സമർപ്പിക്കണം. ഭാവിയിലെ ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവാസന തീയതി ഓഗസ്റ്റ് 26 ആണ്. വിശദമായ വിവരങ്ങൾ എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.https://www.aai.aero/sites/default/files/examdashboard_advertisement/Recruitment%20Advt.022024.pdf
കേരള സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ
ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിൽ പിആർഒ
ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) തസ്തികയിലെ 2 താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. എം.ബി.എ /എം.എച്ച്.എ/ എം.പി.എച്ച് /എം.എസ്.ഡബ്ല്യു പാസായിരിക്കണം. കേരളത്തിലെ ഏതെങ്കിലും ഗവൺമെൻ്റ് ആശുപത്രിയിലെ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. https://nicforms.nic.in/nicforms_designer/nic_form_selector.php?form_id=enRhYmxlNjg4MjgxYjQ2NTVmOTIwMjUwNzI1NA==
എന്ന ലിങ്ക് വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ആഗസ്റ്റ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി നേരിട്ടോ, ദൂതൻ മുഖേനയോ തപാൽ വഴിയോ എത്തിക്കേണ്ടതാണ്.
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം മേധാവിക്ക് മുന്‍പാകെ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ www.gcek.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അസി. പ്രൊഫസർ നിയമനം
നടുവിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്‌സ് വിഭാഗത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം.












Click it and Unblock the Notifications